അബുദാബി : സ്വകാര്യ മേഖലയ്ക്ക് ശനിയാഴ്ച അവധി അനുവദിക്കണം എന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗ ങ്ങളുടെ ആവശ്യം.
സ്വദേശികളെ സ്വകാര്യ മേഖല യിലേക്ക് ആകര്ഷിക്കുന്നതിനായിട്ട് ശനിയാഴ്ച അവധി നല്‍കുന്നത് പരിഗണിക്കണം എന്ന് കൗണ്‍സില്‍ അംഗ ങ്ങള് ആവശ്യപ്പെട്ടത്.
സ്വകാര്യ മേഖല യിലെ കുറഞ്ഞ ശമ്പളവും അവധി ദിന ങ്ങളുടെ കുറവും സ്വദേശികളെ ഇവിടെ നിന്നും അകറ്റി നിര്‍ത്തുകയാണ് എന്നു എഫ്. എന്‍. സി. യിലെ സ്വദേശി വത്കരണ വിഭാഗം തലവന്‍ ഹമദ് ആല് റഹൂമി ചൂണ്ടി ക്കാട്ടുന്നു.
ഗവണ്മെന്റ് ജോലി കിട്ടിയാലുടന്‍ സ്വകാര്യ കമ്പനി യിലെ ജോലി രാജി വെച്ചു പോകുന്ന അവസ്ഥയാണ്. ആയതിനാല്‍ സ്വകാര്യ മേഖല യില്‍ കൂടുതല്‍ അവധി അനുവദി ക്കുകയും മികച്ച ശമ്പളവും മറ്റ് ആനുകൂല്യ ങ്ങളും നല്‍കുകയും വേണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
- pma