അബുദാബി : നമുക്ക് ചുറ്റും നടക്കുന്ന കുറ്റ കൃത്യ ങ്ങളും സാമൂഹ്യ ദ്രോഹ പര മായ നട പടി കളും നാം തന്നെ തടയുക എന്ന ആശയ ത്തോടെ അബുദാബി പോലീസ് തുടക്കം കുറിച്ച ‘നമ്മൾ എല്ലാവരും പോലീസുകാർ’ പദ്ധതി യില്‍ പരിശീലനം പൂര്‍ത്തി യാക്കിയ 1000 കമ്യൂണിറ്റി പൊലീസു കാര്‍ക്ക് ഗ്രാജു വേഷൻ സർട്ടി ഫിക്കറ്റു കൾ സമ്മാനിച്ചു.
അബു ദാബി പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അബു ദാബി പോലീസ് മേധാവി ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി യാണ് സർട്ടി ഫിക്ക റ്റുകൾ വിതരണം ചെയ്തത്. പരിശീലനം പൂർത്തി യാക്കിയ ഇവർ ഉടന്‍ സേവന ത്തിനായി ഇറങ്ങും.
യു. എ. ഇ. പൗരന്മാരും റെസിഡന്‍റ് വിസയിലുള്ള വിദേശി കളും കമ്മ്യൂ ണിറ്റി പൊലീസില്‍ അംഗങ്ങ ളാണ്. കഴിഞ്ഞ വർഷം ആരംഭിച്ച കമ്മ്യുണിറ്റി പോലീസ് പദ്ധതി ക്ക് മികച്ച പ്രതി കരണ മാണ് ലഭി ച്ചത്. പദ്ധതി യിലേക്ക് അപേക്ഷിച്ച 5000 പേരിൽ നിന്നാണ്1000 പേരെ തെരഞ്ഞെടുത്തത്.
വിവിധ സാഹചര്യ ങ്ങളെ നേരിടല്‍, ഗതാഗത നിയ ന്ത്രണം, റിപ്പോര്‍ട്ട് തയ്യാ റാക്കുക തുടങ്ങി യവ യാണ് പരിശീലന ക്ലാസ്സു കളിലെ വിഷയ ങ്ങൾ.
പ്രാഥമിക ശുശ്രുഷ, ജന ങ്ങള്‍ തമ്മിലെ സംഘ ര്‍ഷ ങ്ങളില്‍ ഇടപെടുക, വിവിധ പരി പാടി കള്‍ക്ക് എത്തുന്ന ജന ങ്ങളെ നിയന്ത്രി ക്കുക, അപകടം ഉണ്ടാ യാല്‍ ഗതാഗത നിയന്ത്രണം നട ത്തുക തുടങ്ങി യവ യാണ് ഇവരുടെ പ്രധാന ചുമതല കള്‍.
സിഗ്നലു കള്‍ തകരാറില്‍ ആയാല്‍ ഗതാഗത നിയ ന്ത്രണ ചുമതല കമ്യൂണിറ്റി പൊലീസി നാണ്. ജനങ്ങള്‍ തമ്മി ലുള്ള വഴക്കു കളില്‍ ഇട പെട്ട് പ്രശ്നം പരി ഹരിക്കു വാനും ഇവര്‍ക്ക് അധി കാര മുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, നിയമം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം