ദുബായ് : പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരള ത്തെ സഹായിക്കുവാന്‍ യു. എ. ഇ. ഭരണാധി കാരി കള്‍ രംഗത്ത്. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ ദുരിതാശ്വാസ കമ്മിറ്റി രൂപീകരി ക്കുവാന്‍ യു. എ. ഇ. പ്രസി ഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.
എമിറേറ്റ്സ് റെഡ്ക്രസൻറ് നേതൃത്വം നല്‍കുന്ന ജീവ കാരുണ്യ സംഘടന കളുടെ പ്രതി നിധി കൾ ഉൾ ക്കൊ ള്ളുന്ന കമ്മിറ്റി യാണ് ഇതിനായി രൂപീ കരി ക്കുക.
സഹോദരീ സഹോദരൻമാരെ, ഇന്ത്യയിലെ കേരള സംസ്ഥാനം കനത്ത പ്രളയത്തിലൂടെ കടന്നുപോവുകയാണ്. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണിത്. നൂറുകണക്കിനാളുകൾ മരിച്ചു, ആയിരക്കണക്കിനാളുകൾ ഭവന രഹിതരായി. ഈദ് അൽ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങൾക്ക് സഹായ ഹസ്തം നീട്ടാൻ മറക്കരുത്. pic.twitter.com/9h0nSDUhBf
— HH Sheikh Mohammed (@HHShkMohd) August 17, 2018
സർക്കാർ തീരുമാനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രി യും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മു ഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം കേരളത്തിനു വേണ്ടി സമൂഹ മാധ്യമ ങ്ങളില്‍ ആഹ്വാനം നടത്തി.
ഇംഗ്ലീഷ്, അറബി, മലയാളം ഭാഷ കളി ലായി അദ്ദേഹ ത്തിന്റെ ട്വിറ്റര്‍, ഫേയ്സ് ബുക്ക് പേജു കളി ലൂടെ നടത്തിയ സഹായ അഹ്വാനം പതി നായിര ക്കണക്കിനു പേര്‍ പങ്കു വെച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ജീവകാരുണ്യം, ദുബായ്, നിയമം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം