അബുദാബി : വേനൽ അവധി കഴിഞ്ഞു അബുദാബി യിലെ വിദ്യാലയ ങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ച തോടെ സ്കൂളു കള്‍ക്കും പരിസര ങ്ങളിലു മായി ഗതാഗത തടസ്സം ഉണ്ടാവും എന്നതി നാൽ അബുദാബി പോലീസ് പട്രോളിംഗ് ശക്തമാക്കി. ഇവിട ങ്ങളിൽ 140 ലേറെ ട്രാഫിക് പട്രോളുകള്‍ ഏര്‍പ്പെടുത്തി.
ഗതാഗത സുരക്ഷ സംബന്ധിച്ചു ബോധവല്കരണ പരിപാടി കളും ആസൂത്രണം ചെയ്തിരുന്നു എന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖാമിസ് ഇസ്ഹാഖ് മുഹമ്മദ് അറിയിച്ചു.
മാതാ പിതാക്കളും സ്കൂള്‍ ബസ് ഡ്രൈവര്‍മാരും മറ്റു വാഹന ഉടമ കളും ഗതാഗത നിയമ ങ്ങള്‍ കർശനമായും പാലിക്കണം. സ്കൂളു കള്‍ക്കു സമീപം വേഗതാ നിയന്ത്രണം ഉണ്ടാകണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും നിയമാനുസൃതവും ആയിരിക്കണം.
വിദ്യാർത്ഥി കളുടെ സുരക്ഷ മുന്‍ നിര്‍ത്തി സ്കൂള്‍ ബസ് ഓടിക്കു മ്പോൾ ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കരുത് എന്നും അധികൃതർ നിര്‍ദേശം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ഗതാഗതം, നിയമം, പോലീസ്