അബുദാബി : കേരള സോഷ്യല്‍ സെന്‍ററില്‍ കുട്ടികൾക്കായി സംഘടിപ്പിച്ച ‘വേനല്‍ തുമ്പികള്‍’ വേനൽ അവധി ക്യാമ്പ് വൈവിധ്യമാര്‍ പരിപാടി കളോടെ സമാപിച്ചു.
ആടിയും പാടിയും കളിച്ചും ചിരിച്ചും വിനോദവും വിജ്ഞാനവും പങ്കു വെച്ചു കൊണ്ട് വേനൽ അവധിയെ ആഹ്ളാദ ഭരിതമാക്കി കൊണ്ടാണ് കെ. എസ് . സി. അങ്കണ ത്തിൽ വേനൽ തുമ്പികൾ സമാപന സമ്മേള നവും ആഘോഷ പരിപാടി കളും അരങ്ങേറിയത്.
ഒരു മാസക്കാലം നീണ്ടു നിന്ന ക്യാമ്പ് തങ്ങൾക്കു നല്ല അനുഭവം ആയിരുന്നു എന്ന് കുട്ടികൾ തന്നെ സാക്ഷ്യപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത നൂറ്റി അൻപ തോളം കുട്ടികൾ പങ്കെടുത്ത പുതുമ നിറഞ്ഞ കലാ പരിപാടികൾ സമാപന സമ്മേളന ത്തിൽ അവതരി പ്പിച്ചു.
ക്യാമ്പ് ഡയരക്ടർ നിർമ്മൽ കുമാർ പരിപാടി കൾക്ക് നേതൃത്വം നല്കി. കുട്ടികളെ തല്ലിയും ശാസിച്ചുമല്ല വളര്‍ത്തേണ്ടതെന്നും അവര്‍ക്ക് സ്നേഹം പകര്‍ന്ന് വളര്‍ത്തുക യാണെ ങ്കില്‍ നമ്മുടെ പ്രതീക്ഷ കള്‍ക്കും അപ്പുറ ത്തേക്ക് അവര്‍ വളരുമെന്നും ക്യാമ്പ് അനുഭവ ങ്ങള്‍ പങ്കു വെച്ച് നിർമ്മൽ കുമാർ അഭിപ്രായ പ്പെട്ടു. കുട്ടികളെ പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന തോടൊപ്പം ദിവസവും കുറച്ചു സമയം അവരെ സ്വതന്ത്ര രായി വിടാന്‍ അനുവദി ക്കുക യാണെങ്കില്‍ സര്‍ഗാത്മക കഴിവു കള്‍ പ്രകട മാക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് നിർമ്മൽ കുമാർ പറഞ്ഞു.
കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, മധു പരവൂര്‍, വനജ വിമൽ, ബിന്ദു ഷോബി, ബാലവേദി സെക്രട്ടറി റെയ്ന റഫീഖ്, കലാ വിഭാഗം സെക്രട്ടറി രമേശ് രവി എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ക്യാമ്പ് അസി. ഡയറക്ടര്‍മാരായ പി. കെ. നിയാസ്, വനജ വിമല്‍ എന്നിവരുടെ നേതൃത്വ ത്തില്‍ കുട്ടികള്‍ക്കുള്ള ബഹുമതി പത്രം വിതരണം ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, വിദ്യാഭ്യാസം