അബുദാബി : സ്കൂൾ ബസ് ഡ്രൈവർമാർക്കായി അബുദാബി പോലീസ് ഗതാഗത വിഭാഗം എമിറേറ്റ്സ് ട്രാൻസ്പോർട്ട് അതോറിറ്റി യുമായി ചേർന്ന് റോഡ് സുരക്ഷാ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു.
അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ അൽ തമയോസ് എലമെന്ററി സ്കൂൾ തീയറ്ററിൽ വച്ച് നടന്ന പരിപാടി യിൽ ബസ് സൂപ്പർ വൈസർമാരും ഡ്രൈവർ മാരും അടക്കം 1255 പേർ പങ്കെടുത്തു.
പുതിയ അദ്ധ്യയന വർഷം മുതൽ ഉള്ള പോലീസിന്റെ ‘ബാക്ക് ടു സ്കൂൾ’ പ്രോഗ്രാമിന്റെ ഭാഗ മായിട്ടാണ് ക്ളാസസു കൾ നടന്നത്. കുട്ടികൾക്കായി സേവനം നടത്തുന്ന വാഹന ഡ്രൈവർമാർ നിർബന്ധ മായും പാലിച്ചിരി ക്കേണ്ട കാര്യങ്ങൾ പരിപാടി യിൽ വിശദീകരിച്ചു.
പങ്കെടുത്തവരിൽ 975 പേർ അബുദാബി യിൽ നിന്നുള്ളവരും 280 പേർ അൽ ഐനിൽ നിന്നുള്ളവരും ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, ഗതാഗതം, നിയമം, പോലീസ്