അജ്മാൻ : എമിറേറ്റിലെ പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ അടക്കമുള്ള എല്ലാ ഇരുചക്ര വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായി അജ്മാൻ പോലീസ്.
മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത വിധത്തിൽ, ഇരുചക്ര വാഹനക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ പാതകളിലൂടെ മാത്രം സൈക്കിൾ ഓടിക്കണം. ഏതെങ്കിലും തരത്തിൽ അപകടം ഉണ്ടായാൽ ഉടനെ പോലീസിൽ വിവരം അറിയിക്കണം.
ഇരു ചക്രവാഹന യാത്രക്കാരും e-സ്കൂട്ടറുകൾ ഓടിക്കുന്നവരും സുരക്ഷക്കായി ഹെൽമറ്റ്, റിഫ്ലക്ടറുകൾ ഉള്ള ജാക്കറ്റുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കണം. മാത്രമല്ല അധികൃതരുടെ അനുമതി ഇല്ലാതെ ഇലക്ട്രിക് സ്കൂട്ടറുകൾ ഓടിക്കാൻ പാടില്ല.
പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനം എന്ന് പോലീസ് അറിയിച്ചു. നിയമ ലംഘകർക്ക് എതിരേ കർശ്ശന നിയമ നടപടികൾ സ്വീകരിക്കും എന്നും അധികൃതർ വ്യക്തമാക്കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, social-media, traffic-fine, അജ്മാന്, ഗതാഗതം, നിയമം, പോലീസ്