ദുബായ് : എമിറേറ്റിലെ ശുചിത്വത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികൾ നിരീക്ഷിച്ച് അവ രേഖപ്പെടുത്തുവാൻ ‘ഇൽത്തിസാം’ എന്ന ഡിജിറ്റൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു.
പൊതു സ്ഥലങ്ങളിൽ തുപ്പുക, ച്യൂയിംഗം, സിഗരറ്റു കുറ്റികൾ, ചായക്കപ്പുകൾ, കാനുകൾ മറ്റു മാലിന്യങ്ങൾ അടക്കമുള്ളവ പൊതു സ്ഥലങ്ങളിൽ ഇടുക, നിരോധിത ഇടങ്ങളിൽ ബാർബിക്യൂ ഒരുക്കുക, അംഗീകൃതമല്ലാത്ത സ്ഥലങ്ങളിൽ ലഘു ലേഖകൾ, പോസ്റ്ററുകൾ, പരസ്യങ്ങൾ പതിക്കുക തുടങ്ങി നിയമ ലംഘനങ്ങൾ ആപ്പ് വഴി നിരീക്ഷിക്കും.
പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, നഗര ഭംഗി കാത്ത് സൂക്ഷിക്കുക തുടങ്ങിയവക്കും ഉദ്യോഗസ്ഥരും പൊതു സമൂഹവും തമ്മിൽ ബന്ധം ശക്തിപ്പെടുത്തുവാനും കൂടിയാണ് ആപ്പ് രൂപ കൽപന ചെയ്തിരിക്കുന്നത്. നിയമ ലംഘനങ്ങളുടെ ഫോട്ടോ എടുക്കാനും അത് ഉടനെ തന്നെ റിപ്പോർട്ട് ചെയ്യാനും കഴിയും.
നഗരത്തിന്‍റെ ശുചിത്വം, സുസ്ഥിരത, ജീവിത നില വാരം എന്നിവ വർദ്ധിപ്പിക്കാനുള്ള മുനിസിപ്പാലിറ്റി യുടെ ദൗത്യങ്ങളിൽ ‘ഇൽത്തിസാം’ പോലുള്ള ഡിജിറ്റൽ ആപ്പുകൾ പ്രധാന പങ്കു വഹിക്കും. ലോകത്ത് ഏറ്റവും വൃത്തിയുള്ള നഗരം ദുബായ് എന്നുള്ള സ്ഥാനം നില നിർത്തുവാനും കൂടിയാണ് ഈ ദൗത്യം എന്നും പൊതു ജനങ്ങൾ ഇതിനോട് പൂർണ്ണമായും സഹകരിക്കണം എന്നും നഗര സഭാ അധികൃതർ അറിയിച്ചു. F B , Instagram
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ആരോഗ്യം, തൊഴിലാളി, ദുബായ്, നിയമം, പരിസ്ഥിതി, മാധ്യമങ്ങള്‍, സാമൂഹ്യ സേവനം