ദുബായ് : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് പദ്ധതി, 2024 ഡിസംബർ 31 നു അവസാനിച്ചപ്പോൾ ദുബായ് എമിറേറ്റിൽ 2,36,000 പേർ അവസരം പ്രയോജന പ്പെടുത്തി എന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി.
ഇതിൽ അര ലക്ഷത്തിൽ അധികം ആളുകൾ രാജ്യം വിടുകയും ഒട്ടനവധി പേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണ്. പൊതു മാപ്പ് സംരംഭം വിജയകരം ആയിരുന്നു. ഇതിനായി തങ്ങൾക്കൊപ്പം ചേർന്നുനിന്ന എല്ലാ വകുപ്പുകൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
ദുബായിൽ 55,200 എക്‌സിറ്റ് പെർമിറ്റ് പാസ്സുകൾ നൽകി. ഔട്ട് പാസ് ലഭിച്ച നിരവധി പേർ ഇനിയും രാജ്യം വിടാനുണ്ട്. ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കും പ്രധാന വെല്ലുവിളിയാണ്. എങ്കിലും ദുബായ് ജി. ഡി. ആർ. എഫ്. എ. അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: amnesty, social-media, ഇന്ത്യന്‍ കോണ്‍സുലേറ്റ്, തൊഴിലാളി, ദുബായ്, പ്രവാസി, സാമൂഹ്യ സേവനം