ഉമ്മുൽഖുവൈൻ : പ്രാര്‍ത്ഥനക്കായി യാത്രക്കാര്‍ വാഹനം നിർത്തി ഇടുമ്പോള്‍ എൻജിൻ ഓഫ് ചെയ്യണം എന്ന് ഉമ്മുൽ ഖുവൈൻ പോലീസ്.
തറാവീഹ് നിസ്കാരത്തിനായി പള്ളി കള്‍ക്കു സമീപം എൻജിൻ ഓഫ് ചെയ്യാതെ വാഹന ങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്തു പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
എൻജിൻ ഓഫ് ചെയ്യാതെ പോകുന്നത് മൂലം എൻജിൻ ചൂടായി തീപിടിക്കുവാന്‍ സാദ്ധ്യത യുണ്ട്. മാത്രമല്ല മോഷണ സാദ്ധ്യതയും കണക്കില്‍ എടുക്കണം. വണ്ടി കളില്‍ നിന്നും വില പിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോവുക മാത്രമല്ല വാഹനം തന്നെ മോഷ്ടിക്കപ്പെടാനും ഇത് അവസരം നല്‍കും.
പാര്‍ക്കിം ഗിനു അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ പാർക്കു ചെയ്തു വേണം പ്രാർത്ഥനക്കു പോകുവാന്‍ എന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: traffic-fine, ഗതാഗതം, നിയമം, പോലീസ്