അബുദാബി : മൂന്നു ദിവസങ്ങളിലായി കെ. എസ്. സി. സംഘടിപ്പിച്ച കേരളോത്സവം-2024 ലെ മുഖ്യ ആകർഷക മെഗാ സമ്മാനം നിസ്സാൻ സണ്ണി കാറിനു കൊച്ചു കൂട്ടുകാരി ജാൻവി അനന്തു അർഹയായി.
കേരളോത്സവം മൂന്നാം ദിവസം തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറർ വിനോദ് പട്ടം, ജോയിന്റ് സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, മറ്റു കമ്മിറ്റി അംഗങ്ങളുടെ മേൽ നോട്ടത്തിൽ അൽ മസൂദ് ഓട്ടോ മൊബൈൽസ് മാർക്കറ്റിങ് മാനേജർ മൊത്താസ് എൽ ഖോലി നറുക്കെടുത്ത കൂപ്പൺ നമ്പർ 37343 ഒന്നാമത്തെ വിജയിയെ കണ്ടെത്തി പ്രഖ്യാപിച്ചു.
രണ്ടാം സമ്മാനം HP ലാപ്ടോപ്പ് (കൂപ്പൺ 16839),
മൂന്നാം സമ്മാനം ഫ്രിഡ്‌ജ് (കൂപ്പൺ 48038),
നാലാം സമ്മാനം ഫ്രിഡ്‌ജ് (കൂപ്പൺ 53410),
അഞ്ചാം സമ്മാനം ടി. വി (കൂപ്പൺ 66985)
അങ്ങിനെ 101 സമ്മാനാർഹരെയും നറക്കെടുപ്പിലൂടെ കണ്ടെത്തി.
ഒന്നാം സമ്മാനം അൽ മസൂദ് ഓട്ടോ മൊബൈൽസ് നൽകുന്ന നിസ്സാൻ സണ്ണി ജാൻവി അനന്തുവിനു സമ്മാനിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, പൂര്‍വ വിദ്യാര്‍ത്ഥി, സംഘടന, സ്ത്രീ