അബുദാബി : യു. എ. ഇ. യിലെ ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച അബു ദാബി സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച പള്ളി അങ്കണത്തിൽ നടക്കും.
രാവിലെ പത്തര മണിക്ക് ആദ്യ ഘട്ടം ആരംഭിക്കും. വൈകുന്നേരം നാലു മണിക്ക് പ്രധാന സ്റ്റാളുകളുടെ ഔപചാരികമായ ഉദ്ഘാടനം മുഖ്യാതിഥി ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ നിർവ്വഹിക്കും. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.
കത്തീഡ്രൽ അംഗങ്ങൾ അവതരിപ്പിക്കുന്ന ഇന്ത്യയുടെ വിവിധ നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി കൾച്ചറൽ ഫെസ്റ്റ്, ചലച്ചിത്ര സംഗീത സംവിധായകൻ മെജോ ജോസഫ് നേതൃത്വം നൽകുന്ന സംഗീത മേള, നാട്ടുത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന ബാൻഡ് മേളം എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടും.
വൈവിധ്യമാർന്ന കേരളിയ രുചിക്കൂട്ടുകളുടെ സമന്ന്വയത്തോടൊപ്പം അബുദാബി മലയാളികളുടെ വലിയ സംഗമ ഭൂമി കൂടിയായി തീരുകയാണ് കൊയ്തുത്സവ ദിനത്തിൽ അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയങ്കണം. ഇവിടുത്തെ കപ്പയും മീൻകറിയും തട്ടുകട വിഭവങ്ങളും നസ്രാണി പലഹാരങ്ങളും വളരെ പ്രസിദ്ധമാണ്.
പുഴുക്ക്, കുമ്പിളപ്പം മുതലായ തനി നാടൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്ക് ഉത്പന്നങ്ങൾ വീട്ട് സാമഗ്രികൾ തുടങ്ങി വലിയ ഹൈപ്പർ മാർക്കറ്റിൽ ലഭിക്കുന്ന എല്ലാ വസ്തുക്കളും ഇവിടെ സുലഭമാണ് കൂടാതെ കര കൌശല വസ്തുക്കൾ ഔഷധ ചെടികൾ പുസ്തകങ്ങൾ, വിവധ ഇനം പായസങ്ങൾ, ബിരിയാണി വിഭവങ്ങൾ, ഗ്രില്‍ ഇനങ്ങളും ഇവിടെ ലഭ്യമാണ്. Harvest Fest
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: harvest-fest, st-george-orthodox-church-, അബുദാബി, ആഘോഷം, പ്രവാസി, മതം