അബുദാബി : സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ് കത്തീഡ്രലിലെ ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റി വല്‍ 2023 നവംബർ 12 ഞായറാഴ്ച ദേവാലയാങ്കണത്തില്‍ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആദ്യ വിളവെടുപ്പ് ദേവാലയത്തിനു സമർപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ, ജാതി മത ഭേദമന്യേ പ്രവാസി സമൂഹ ത്തിന്‍റെ സംഗമ ഭൂമികയാണ്.
നവംബർ 12 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് തുടക്കമാവുന്നു പൊതു പരിപാടി യിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ ഡോ. എം എ. യൂസഫലി മുഖ്യാതിഥിയായി സംബന്ധിക്കും.
ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മേധാവി അദീബ് അഹ്മദ്, മറ്റു പൗര പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പോലീത്ത യാക്കോബ് മാർ ഏലിയാസ് തിരുമേനി അദ്ധ്യക്ഷത വഹിക്കും.
കൊയ്ത്തുത്സവം വേദിയിൽ ഒരുക്കുന്ന അമ്പതോളം സ്റ്റാളുകളിൽ ഇടവകാംഗങ്ങൾ തയ്യാറാക്കുന്ന കപ്പയും മൽസ്യക്കറിയും പുഴുക്ക്, കുമ്പിളപ്പം മുതലായ തനി നാടൻ വിഭവങ്ങള്‍, തനതു നസ്രാണി പലഹാരങ്ങൾ, ഇന്ത്യൻ,അറബിക്, ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങള്‍, രുചികരമായ നാടൻ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വിവിധ തരം അച്ചാറുകൾ, വീട്ടുപകരണങ്ങള്‍ എന്നിവ ലഭ്യമാകും.
കുട്ടികൾ ഉൾപ്പെടെയുള്ള കത്തീഡ്രൽ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ നൃത്ത രൂപങ്ങൾ ഉൾപ്പെടെയുള്ള കലാ സാംസ്കാരിക പരിപാടികളും ശിങ്കാരി മേളം, അസുര ബാൻഡ്, 7 ടോൺസ് ബാൻഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത മേള എന്നിവ കൊയ്ത്തുത്സവത്തിനു മാറ്റു കൂട്ടും.
ഇടവക വികാരി റവ. ഫാ. എൽദോ എം. പോൾ, സഹ വികാരി റവ. ഫാ. മാത്യു ജോൺ, കത്തീഡ്രൽ ട്രസ്റ്റി റോയ് മോൻ ജോയ്, സെക്രട്ടറി ജോർജ് വർഗ്ഗീസ്, ജോയിന്‍റ് കണ്‍വീനർ ഐ തോമസ്, ഫൈനാൻസ് കണ്‍വീനർ രാഹുൽ ജോർജ് നൈനാൻ, മീഡിയാ കൺവീനർ ജേക്കബ് പുരക്കൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, harvest-fest, social-media, ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, മതം, സംഗീതം