ദുബായ്: എഴുത്തിൻ്റെ കുലപതി എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ മലബാർ പ്രവാസി (യു. എ. ഇ.) കമ്മിറ്റി അനുശോചിച്ചു.
കാലാന്തരങ്ങൾക്കു സാക്ഷിയാവുന്ന അക്ഷരങ്ങൾ സമ്പുഷ്ടമാക്കിയ കൃതികളിലൂടെയും ചലച്ചിത്ര മേഖലയിൽ കാമ്പുള്ള തിരക്കഥകളിലൂടെയും പത്ര മാധ്യമങ്ങളിലെ ചിന്തോദ്ധീപമായ ലേഖനങ്ങളി ലൂടെയും ഭാഷണങ്ങളിലൂടെയും മലയാള ഭാഷയെ ലോകത്തിൻ്റെ ഉന്നതങ്ങളിൽ എത്തിച്ച മഹാ പ്രതിഭ യായിരുന്നു എം. ടി.
അദ്ദേഹത്തിൻ്റെ വിയോഗം മലയാള ഭാഷക്കും സാഹിത്യ-ചലച്ചിത്ര മേഖലക്കും നികത്താനാവാത്ത നഷ്ടമാണ് എന്നും യോഗം അഭിപ്രായപ്പെട്ടു. മലബാർ പ്രവാസി (യു. എ. ഇ.) പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മോഹൻ എസ്. വെങ്കിട്ട് അഡ്വ. മുഹമ്മദ് സാജിദ്, മലയിൽ മുഹമ്മദ് അലി എന്നിവർ സംസാരിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: condolence, remembering, കേരള സാംസ്കാരിക വ്യക്തിത്വം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സാംസ്കാരികം, സാഹിത്യം, സിനിമ