അബുദാബി : വിഖ്യാത സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായരുടെ വിയോഗം സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം എന്ന് അബുദാബി സംസ്ഥാന കെ. എം. സി. സി.
മലയാള സാഹിത്യത്തെ ലോകത്തിൻ്റെ ഉന്നതിയിൽ എത്തിച്ചാണ് എം. ടി. ഈ ലോകത്തോട് വിട പറയുന്നത്. സാഹിത്യത്തിൽ എന്ന പോലെ തന്നെ സാമൂഹിക സാംസ്കാരിക ഇടങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച എം. ടി. യുടെ ജീവിതത്തിൽ നിന്ന് പഴയ തലമുറക്കും പുതുതലമുറക്കും ഏറെ പഠിക്കാനുണ്ട്.
സാഹിത്യ പ്രേമികൾക്ക് വായനയുടെ വസന്തം തീർത്താണ് എം. ടി. വിട വാങ്ങുന്നത്. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനു ശോചനവും രേഖപ്പെടുത്തുന്നതായി അബുദാബി കെ. എം. സി. സി. അനുശോചന കുറിപ്പിൽ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: remembering, ആഘോഷം, കെ.എം.സി.സി., സംഘടന, സാംസ്കാരികം, സാഹിത്യം