
അബുദാബി : കഴിഞ്ഞ ദിവസം അബുദാബിയിൽ വെച്ച് മരണപ്പെട്ട, ഗൾഫ് ന്യൂസ് പത്രത്തിന്റെ മുൻ ഫോട്ടോ ജേണലിസ്റ്റും കൊടുങ്ങല്ലൂർ എറിയാട് സ്വദേശിയുമായ മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹ്‌മാന്റെ ഭൗതിക ശരീരം അബുദാബി ബനിയാസ് ഖബർ സ്ഥാനിൽ അടക്കം ചെയ്തു.
അബുദാബിയിലെ സാമൂഹിക സാംസ്കാരിക സംഘടന കളിൽ സജീവമായിരുന്ന മണ്ടായപ്പുറത്ത് എം. കെ. അബ്ദുൽ റഹിമാൻ, മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ ഇന്ത്യൻ മീഡിയ അബുദാബി ഇമ യുടെ ആദ്യ കാല സജീവ പ്രവർത്തകനുമായിരുന്നു.
ഗൾഫ് ന്യൂസിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം ഏതാനും ആഴ്ചകൾക്കു മുൻപാണ് സന്ദർശന വിസയിൽ അബുദാബി യിൽ മകന്റെയും കുടുംബത്തിന്റെയും അടുത്തെത്തിയത്.
അടുത്തയാഴ്ച നാട്ടിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ബുധനാഴ്ച രാത്രിയായി രുന്നു ഹൃദയാഘാതം അദ്ദേഹത്തെ മരണത്തിന് കീഴടക്കിയത്. നാലു പതിറ്റാണ്ടു കാലം തന്റെ കർമ്മ ഭൂമിയായിരുന്ന മണ്ണിൽ തന്നെ അന്ത്യയാത്രയും. വ്യാഴാഴ്‌ച വൈകുന്നേരം തന്നെ ഖബറടക്കം കഴിഞ്ഞു.
ബന്ധുക്കളും സുഹൃത്തുക്കളും സാംമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകരും അടക്കം നൂറു കണക്കിനാളുകൾ ഖബറടക്ക ചടങ്ങുകളിൽ സംബന്ധിച്ചു.
1982 ആഗസ്റ്റിലായിരുന്നു ഗൾഫ് ന്യൂസ് ദിനപ്പത്ര ത്തിന്റെ അബുദാബി ഓഫീസിൽ ഫോട്ടോ ഗ്രാഫറായി ഔദ്യോഗിക സേവനം തുടങ്ങുന്നത്. 38 വർഷം തുടർച്ചയായി ഫോട്ടോ ജേണലിസ്റ്റ് ആയി സേവനം അനുഷ്ഠിച്ചു. അധികൃതരുടെ പ്രശംസയും നിരവധി അവാര്‍ഡുകളും അദ്ദേഹം സ്വന്തമാക്കി.
എറിയാട് മണ്ടായിപ്പുറത്ത് പരേതനായ കുത്തിക്കാദർ ഹാജിയുടെ മകനാണ്. ആലുവ സ്വദേശി നസീമയാണ് ഭാര്യ. FB PAGE