അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്റർ (ഐ. ഐ. സി.) കായിക വിഭാഗം സംഘടിപ്പിച്ച മുജീബ് മൊഗ്രാൽ മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് സീസൺ-3 യിൽ അബുദാബി എറണാകുളം ജില്ലാ കെ. എം. സി. സി. ജേതാക്കളായി. കോഴിക്കോട് ജില്ലാ തിരുവള്ളൂർ പഞ്ചായത്ത് കെ. എം. സി. സി. റണ്ണർഅപ് ആയി.
16 ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ എറണാകുളം കെ. എം. സി. സി. ടീമിൻ്റെ ഷിഹാബ് ഹഫീസ് മികച്ച ബാറ്റർ, അൽത്താഫ് തിരുവള്ളൂർ മികച്ച ബൗളർ എന്നിങ്ങനെയുള്ള വ്യക്തിഗത സമ്മാനങ്ങൾ നേടി. ഇസ്ലാമിക് സെന്റർ ടീമും കെ. എം. സി. സി. യും തമ്മിൽ നടന്ന സൗഹൃദ മത്സരവും ശ്രദ്ധേയമായി.
സെന്റർ വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുറഹ്മാൻ തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഹല്യ ഹോസ്പിറ്റൽ പ്രതിനിധി അജിൽ ടൂർണ്ണ മെന്റ് ഉൽഘാടനം ചെയ്തു. ആദ്യ ബാറ്റിങ് ജനറൽ സെക്രട്ടറി ഹിദായത്തുള്ള നിർവ്വഹിച്ചു.
ഐ. ഐ. സി. ഭരണ സമിതി അംഗങ്ങളായ നസീർ രാമന്തളി, അഹ്മദ്കുട്ടി തൃത്താല, നൗഷാദ് ഹാഷിം ബക്കർ, ഇബ്രാഹിം മുസ്‌ലിയാർ, സിദ്ദീഖ് എളേറ്റിൽ കൂടാതെ കെ. എം. സി. സി. നേതാക്കളും ആശംസകൾ നേർന്നു സംസാരിച്ചു. സെന്റർ കായിക വിഭാഗം ടൂർണ്ണ മെന്റ് നടപടികൾ നിയന്ത്രിച്ചു. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cricket, islamic-center-, കായികം, സംഘടന