അബുദാബി : മലയാളി സമാജം ഇൻഡോർ സ്പോർട്സ് മത്സരങ്ങൾ, കുട്ടികളും മുതിർന്നവരും അടക്കം പങ്കെടുത്തവരുടെ ബാഹുല്യം കൊണ്ടും മത്സര ഇനങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. അബുദാബി മലയാളി സമാജം അങ്കണത്തിൽ നടന്ന ഇൻഡോർ സ്പോർട്ട്സിൽ രസകരമായ കായിക മൽസരങ്ങളിൽ ഇരുന്നൂറിൽപ്പരം സമാജം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്തു.
സ്പോർട്സ് സെക്രട്ടറിമാരായ സുധീഷ് കൊപ്പം, നടേശൻ ശശി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഇൻഡോർ സ്പോർട്സിനു മലയാളി സമാജം സ്പോർട്സ് കമ്മിറ്റി, വളണ്ടിയർ ടീം, വനിതാ വിഭാഗം, ബാലവേദി, സമാജം കോഡിനേഷനിലെ വിവിധ കൂട്ടായ്മകളുടെ പ്രതി നിധികളും നേതൃത്വം നൽകി. FB Page