അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ കായിക വിഭാഗം സംഘടിപ്പിച്ച രണ്ടാമത് മുജീബ് മൊഗ്രാൽ മെമ്മോറിയൽ ഇൻഡോർ നാനോ ക്രിക്കറ്റ് മത്സര ങ്ങളിൽ ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ. എറണാകുളം ജില്ലാ കെ. എം. സി. സി. യാണ് റണ്ണേഴ്സ് അപ്. വ്യക്തിഗത സമ്മാനങ്ങൾ : ഷാബുദ്ദിൻ ഹാഫിസ് (മികച്ച ബാറ്റിങ്), അനിൽ പാലക്കാട് (മികച്ച ബൗളർ). ഇസ്ലാമിക് സെൻ്റർ – കെ. എം. സി. സി. നേതാക്കൾ തമ്മിൽ നടന്ന സൗഹൃദ മത്സരം സമ നിലയിൽ പിരിഞ്ഞു.
സെൻ്റർ പ്രസിഡണ്ട് ബാവാ ഹാജി ഉൽഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ബി. സി. അബൂബക്കർ ബാറ്റ് ചെയ്ത് മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. സ്പോർട്സ് സെക്രട്ടറി ഹുസൈൻ സി. കെ. സ്വാഗതവും കൺവീനർ സമീർ പുറത്തൂർ നന്ദിയും പറഞ്ഞു.
ഇസ്ലാമിക് സെൻ്റർ, സുന്നി സെൻ്റർ, കെ. എം. സി. സി. ഭാരവാഹികളും നേതാക്കളും സംബന്ധിച്ചു. സെൻ്റർ കായിക വിഭാഗം അംഗങ്ങൾ നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cricket, islamic-center-, കായികം, കെ.എം.സി.സി.