അബുദാബി : ഇന്ത്യയില്‍ നിന്നുള്ള വൈവിധ്യങ്ങളായ മാമ്പഴങ്ങളുടെയും സ്വാദിഷ്ടമായ മാമ്പഴ വിഭവങ്ങളു ടെയും വിപുലമായ പ്രദര്‍ശനവുമായി ‘ഇന്ത്യന്‍ മാംഗോ മാനിയ’ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളില്‍ തുടങ്ങി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന വർണ്ണാഭമായ ചടങ്ങിൽ യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഇന്ത്യന്‍ മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി, ഇന്ത്യന്‍ എംബസി ട്രേഡ് ആന്റ് ഇന്‍വസ്റ്റ്‌മെന്റ് കൗണ്‍സിലര്‍ റോഹിത്ത് മിശ്ര, അഗ്രിക്കള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്‌പോര്‍ട്ട് ഡെവലെപ്‌മെന്റ് അതോറിറ്റി (APEDA) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. സി. ബി. സിംഗ്, ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍ഡ് ഡയരക്ടര്‍ സലിം എം. എ., ചീഫ് ഓപ്പറേറ്റിങ് ആന്റ് സ്ട്രാറ്റജി ഓഫീസര്‍ സലിം വി. ഐ., ലുലു അബുദാബി ആന്റ് അല്‍ ദഫ്ര റീജണല്‍ ഡയരക്ടര്‍ അബൂബക്കര്‍ ടി. പി. കൂടാതെ ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും വിവിധ വകുപ്പ് മേധാവികളും സംബന്ധിച്ചു.
കേസര്‍, ലാംഗ്ര, അമ്ര പാലി, വൃന്ദാവനി, ബദാമി, നീലം,അല്‍ഫോണ്‍സ തുടങ്ങി വടക്കു കിഴക്കന്‍ മേഖലകളിലെ മാമ്പഴങ്ങളും ദക്ഷിണേന്ത്യന്‍ മാമ്പഴങ്ങളും ഇന്ത്യന്‍ മാംഗോ മാനിയ മേളയില്‍ ലഭ്യമാണ്. മാമ്പഴങ്ങള്‍ കൊണ്ടുള്ള വ്യത്യസ്തമായ ബേക്കറി വിഭവങ്ങള്‍, സലാഡുകള്‍, അച്ചാറുകള്‍, ജ്യൂസ് തുടങ്ങിയവയും എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റു കളിലും ഒരുക്കി യിട്ടുള്ള ഇന്ത്യന്‍ മാംഗോ മാനിയ യിൽ മിതമായ വിലയിൽ ലഭ്യമാണ്. FB PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: food, lulu-group, യൂസഫലി