അബുദാബി : യു. എ. ഇ. സഹിഷ്ണത വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ച അബുദാബി അന്താരാഷ്ട്ര ഭക്ഷ്യ മേളയിൽ ലുലു ഗ്രൂപ്പിൻ്റെ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കി. അബുദാബി എക്സിബിഷൻ സെന്‍ററിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ യു എ ഇ കാലാവസ്ഥ വ്യതിയാന – പരിസ്ഥിതി വകുപ്പ് മന്ത്രി മറിയം അൽ മെഹെരി, അബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലി എന്നിവരും സംബന്ധിച്ചു.
യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയും അബുദാബി കാർഷിക ഭക്ഷ്യ സുരക്ഷാ അഥോറിട്ടി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെ രക്ഷാ കർതൃത്വത്തിലാണ് മൂന്നു ദിവസങ്ങളിലായി അബുദാബി അന്താരാഷ്ട ഭക്ഷ്യ മേള സംഘടിപ്പിച്ചത്.
പ്രാദേശിക ഉത്പന്നങ്ങൾ സംഭരിക്കാൻ ലുലു ഗ്രൂപ്പ്
അബുദാബിയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ കൂടുതലായി സംഭരിക്കാൻ പ്രമുഖ സ്ഥാപനമായ സിലാലുമായി ലുലു ഗ്രൂപ്പ് ധാരണ പത്ര ത്തിൽ ഒപ്പു വെച്ചു.
ധാരണ പ്രകാരം പ്രാദേശിക കാർഷികോത്‌പ്പന്നങ്ങൾ കൂടുതലായി സംഭരിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും. പ്രകൃതി സഹൃദ പാക്കിംഗ് വ്യാപകം ആക്കുകയും ചെയ്യും.
യു. എ. ഇ. കാലാവസ്ഥ വ്യതിയാന – പരി സ്ഥിതി വകുപ്പു മന്ത്രി മറിയം അൽ മെഹെരി, എം. എ. യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ സിലാൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൽമീൻ ഉബൈദ് അൽ അമെരി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം. എ. സലിം എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: food, lulu-group, യൂസഫലി, വ്യവസായം, സാമ്പത്തികം