അബുദാബി : യു. എ. ഇ. യിലെ ലുലു ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ മാംഗോ മാനിയ ആരംഭിച്ചു. അൽ വഹ്ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ലുലു അബുദാബി – അല്‍ ദഫ്ര റീജ്യണല്‍ ഡയറക്ടർ അബൂബക്കർ ടി. പി. യുടെ സാന്നിദ്ധ്യത്തിൽ അബുദാബി കാർഷിക കാര്യ വിഭാഗം എക്‌സി ക്യൂട്ടീവ് ഡയറക്ടർ മുബാറക് അൽ ഖുസൈലി അൽ മൻസൂരി മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു.
ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന മാംഗോ മാനിയയില്‍ 15 രാജ്യങ്ങളിൽ നിന്നുള്ള 75 -ല്‍ അധികം മാമ്പഴ ഇനങ്ങള്‍ ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 23 വരെ മാംഗോ മാനിയ നീണ്ടു നിൽക്കും.
ഇന്ത്യയിൽ നിന്നുള്ള ബദാമി, അല്‍ഫോന്‍സോ, ഹിമപസന്ത്, നീലം, പോൻസേ, സെലാസേഷൻ, ഗെലന്ത്, ഹിന്ദി, ടോമി, കുരി, സെനാര, സിബ്ധ, സുഡാനി തുടങ്ങിയ വിവിധ രാജ്യങ്ങളിലെ എറ്റവും മുന്തിയ ഇനങ്ങളാണ് ലുലുവില്‍ ലഭ്യമാവുക. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും ലഭ്യമാണ്.
വൈവിധ്യമാര്‍ന്ന മാമ്പഴങ്ങളുടെ ഈ മേളക്ക് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നു. വർഷങ്ങളായി ഉപഭോക്താക്കളിൽ നിന്ന് വൻ പിന്തുണയാണ് മാമ്പഴ മേളക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്രാവശ്യവും മാംഗോ മാനിയ വൻ വിജയം ആയി തീരും എന്നു തന്നെ യാണ് പ്രതീക്ഷ എന്നും ലുലു അധികൃതർ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: food, lulu-group, പ്രവാസി, വ്യവസായം, സാമ്പത്തികം