അബുദാബി : റീട്ടെയില്‍ രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന് വ്യാപാര രംഗത്തെ മികവിനുള്ള ശൈഖ് ഖലീഫ എക്സലന്‍സ് അവാർഡ് സമ്മാനിച്ചു.
യു. എ. ഇ. പ്രസിഡണ്ടും അബുദാബി ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം അബുദാബി കിരീട അവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ നഹ്യാനില്‍ നിന്നും ലുലു ഗ്രുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫ് അലി ഏറ്റു വാങ്ങി.
അബുദാബി എമിറേറ്റ്സ് പാലസില്‍നടന്ന ചടങ്ങില്‍ വിവിധ വകുപ്പു മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി, ലുലു ദുബായ് ഡയറക്ടര്‍ ജയിംസ് വര്‍ഗ്ഗീസ്, തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
ഗുണ മേന്മ, വിശ്വാസ്യത, പൊതു ജനപ്രീതി എന്നിവ മുന്‍ നിര്‍ത്തിയാണ് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡിന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനെ തെരഞ്ഞെടുത്തത്.
യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ ക്വാളിറ്റി മാനേജ്മെന്‍റ് എക്‌സലന്‍സ് മോഡല്‍ അനുസരിച്ചുള്ള വ്യവസ്ഥ കളും ഉപാധി കളും പരിഗണിച്ച് നടത്തിയ കര്‍ശ്ശനമായ പരിശോധനകളിലൂടെയാണ് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡ് നിശ്ചയിക്കുന്നത്.
ഉത്പന്നങ്ങളുടെ ഗുണ നിലവാരം, നേതൃത്വം, വിഭവ ശേഷി, ജീവനക്കാരുടെ പരിരക്ഷ തുടങ്ങി നിരവധി മാനദണ്ഡങ്ങള്‍ ജൂറി വിലയിരുത്തി.
അബുദാബി ഇസ്ലാമിക് ബാങ്ക്, ഇത്തിഹാദ് റെയില്‍, അല്‍മസഊദ് ഓട്ടോ മൊബൈല്‍സ്, ട്രാന്‍സ് ഗാര്‍ഡ് ഗ്രൂപ്പ്, അല്‍ വത്ത്ബ നാഷണല്‍ ഇന്‍ഷ്വറന്‍സ് എന്നിവയാണ് ശൈഖ് ഖലീഫ എക്സലന്‍സ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്ഥാപനങ്ങള്‍.
- Image credit : W A M
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, lulu-group, nri, ദുബായ്, പ്രവാസി, യു.എ.ഇ., വ്യവസായം, സാമ്പത്തികം