ദുബായ് : വേൾഡ് മലയാളി കൗൺസിൽ (ഡബ്ള്യു. എം. സി.) പ്രഖ്യാപിച്ച ഇന്‍റര്‍നാഷണല്‍ ഇന്ത്യൻ ഐക്കണ്‍ പുരസ്കാരം വ്യവസായ പ്രമുഖന്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിക്ക് സമ്മാനിച്ചു.
വ്യവസായ-വാണിജ്യ മേഖലകളില്‍ നല്‍കിയ മികച്ച സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. ദുബായില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനും ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്ററു മായ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ പുരസ്‌കാരം സമ്മാനിച്ചു.
ജസ്റ്റിസ് കുര്യന്‍ ജോസഫ്, ടി. പി. ശ്രീനിവാസന്‍, കര്‍ണ്ണാടക മുന്‍ ചീഫ് സെക്രട്ടറി ജെ. അലക്‌സാണ്ടര്‍, രാഷ്ട്രപതിയുടെ മുന്‍ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹന്നാൻ മാർ ദിമിത്രോസ്, ഭദ്രാസനം സെക്രട്ടറി ഫാ. സജി യോഹന്നാൻ, ഷാര്‍ജ സെന്‍റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫിലിപ്പ് എം. സാമുവല്‍ കോര്‍ എപ്പിസ്‌കോപ്പ, ജബല്‍ അലി സെന്‍റ്. ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ഫാദര്‍ ഉമ്മന്‍ മാത്യു, ദുബായ് സെന്‍റ്. തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ബിനീഷ് ബാബു എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, w, ദുബായ്, പ്രവാസി, ബഹുമതി, യൂസഫലി, വ്യവസായം, സാമൂഹ്യ സേവനം, സാമ്പത്തികം