ദുബായ് : ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ അംഗീകൃത കൂട്ടായ്മയായ വേള്‍ഡ് മലയാളി കൌണ്‍സില്‍ ദുബായ് പ്രോവിന്‍സിന്റെ ഏഴാമത് വാര്‍ഷികവും, കുടുംബ സംഗമവും ജൂണ്‍ 25നു ദുബായ് ദൈറ മാര്‍ക്കോ പോളോ ഹോട്ടലില്‍ നടക്കും. ദുബായില്‍ ഇന്നലെ നടന്ന പത്ര സമ്മേളനത്തിലാണ് ലോക മലയാളി കൌണ്‍സില്‍ ഭാരവാഹികളായ വര്‍ഗ്ഗീസ് ഫിലിപ് മുക്കാട്ട് (ചെയര്‍മാന്‍), തോമസ് കൊരത്ത് (പ്രസിഡണ്ട്), എം. ഡി. ഡേവിസ് മണവാളന്‍ (സെക്രട്ടറി), ലിജു മാത്യു (ജോയന്റ് സെക്രട്ടറി), സാജന്‍ വേളൂര്‍ (പബ്ലിസിറ്റി ആന്‍ഡ് മീഡിയാ കണ്‍വീനര്‍), ചാള്‍സ് മാത്യു (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അറിയിച്ചത്.
ലോക മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ദുബായ് പ്രൊവിന്‍സ് പ്രസിഡണ്ട് തോമസ് കൊരത്ത് അദ്ധ്യക്ഷത വഹിക്കും. കേരളത്തിലും ഗള്‍ഫിലും ആരോഗ്യ മേഖലയിലും, സാമൂഹിക പ്രവര്‍ത്തനത്തിലും തനതായ സംഭാവനകള്‍ നല്‍കി ശ്രദ്ധേയനായ ഡോ. ആസാദ് മൂപ്പനെ തദവസരത്തില്‍ ആദരിക്കും. ലോക മലയാളി കൌണ്‍സില്‍ ആഗോള ചെയര്‍മാന്‍ സോമന്‍ ബേബി പുരസ്കാര ദാനം നിര്‍വഹിക്കും. മിഡില്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി സാം മാത്യു (റിയാദ്) മുഖ്യ സന്ദേശം നല്‍കും. വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഉല്‍ഘാടനവും നിര്‍വഹിക്കും.
യു.എ.ഇ. യുടെ വിവിധ പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായ പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നിയാസ് അലി നിര്‍വഹിക്കും. ചെയര്‍മാന്‍ വര്‍ഗ്ഗീസ് ഫിലിപ് മുക്കാട്ട് വിശിഷ്ടാതിഥികള്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ലോകമലയാളി കൌണ്‍സില്‍, സംഘടന, സാമൂഹ്യ സേവനം