ലോക മലയാളി സംഗമം കൌണ്‍സില്‍ അറിയാതെ

December 29th, 2010

World Malayalee Council ePathramഅബുദാബി : ലോക മലയാളി കൌണ്‍സിലിന്റെ പേരില്‍ അലൈനില്‍ നടത്തുന്ന കുടുംബ സംഗമം തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് എന്ന് ലോക മലയാളി കൌണ്‍സില്‍ അബുദാബി ഭാരവാഹികള്‍ അറിയിച്ചു. അലൈന്‍ പ്രൊവിന്‍സ്‌ എന്നൊരു പ്രൊവിന്‍സ്‌ തന്നെ ലോക മലയാളി കൌണ്‍സില്‍ രൂപീകരിച്ചിട്ടില്ല എന്നിരിക്കെ ലോക മലയാളി കൌണ്‍സില്‍ അലൈന്‍ പ്രൊവിന്‍സിന്റെ പേരില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിന് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആരാണ് എന്നത് അറിയില്ല എന്നാണ് ദുബായ്‌ പ്രോവിന്സും വിശദീകരിക്കുന്നത്. ഈ കാര്യം ലോക മലയാളി കൌണ്‍സിലിന്റെ വെബ് സൈറ്റ്‌ പരിശോധിച്ചാല്‍ വ്യക്തമാകും. അബുദാബി, ദുബായ്‌, ഷാര്‍ജ, അജ്മാന്‍ എന്നീ പ്രോവിന്സുകള്‍ മാത്രമേ യു. എ. ഇ. യില്‍ നിലവില്‍ ഉള്ളൂ എന്നത് വെബ് സൈറ്റില്‍ വ്യക്തമാണ്.

സമാന്തരമായി ഒരു സംഘം പേര്‍ ചേര്‍ന്ന് ലോക മലയാളി കൌണ്‍സില്‍ ദുബായ്‌ പ്രവിശ്യയുടെ ഉദ്ഘാടനം കഴിഞ്ഞ വര്ഷം നടത്തിയത്‌ വാര്‍ത്തയായിരുന്നു.

ഡിസംബര്‍ 30 വൈകീട്ട് 7 മണിക്ക് അലൈന്‍ ഹില്‍ട്ടന്‍ ഹോട്ടലില്‍ വെച്ചാണ് കുടുംബ സംഗമം നടക്കുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വേള്‍ഡ് മലയാളി കൌണ്‍സില്‍ : കുടുംബ സംഗമം

December 28th, 2010

അലൈന്‍ : വേള്‍ഡ് മലയാളി കൌണ്‍സില്‍ അലൈന്‍ പ്രൊവിന്‍സ്‌ സംഘടിപ്പിക്കുന്ന കുടുംബ സംഗമം ഡിസംബര്‍ 30 വൈകീട്ട് 7  മണിക്ക് അലൈന്‍ ഹില്‍ട്ടന്‍ ഹോട്ടല്‍ ബോള്‍ റൂമില്‍  നടക്കും. തദവസരത്തില്‍ മുഖ്യ അതിഥി യായി ചലച്ചിത്ര താരം കവിയൂര്‍ പൊന്നമ്മ പങ്കെടുക്കും. യു. എ. ഇ. യിലെ വ്യവസായ പ്രമുഖരായ ഉമ്മന്‍ വര്‍ഗ്ഗീസ് (എം. ഡി., നൈല്‍ ജനറല്‍ കോണ്‍ട്രാക്ടിംഗ് ), ഇ. പി. മൂസാ ഹാജി (ചെയര്‍മാന്‍, ഫാത്തിമ ഗ്രൂപ്പ്) എന്നിവരെ ചടങ്ങില്‍ ആദരിക്കുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോക മലയാളി കൌണ്‍സില്‍ വാര്‍ഷിക സമ്മേളനം – 2010

June 29th, 2010

wmc-dubai-epathramദുബായ്‌ : ലോക മലയാളി കൌണ്‍സില്‍ ദുബായ്‌ പ്രവിശ്യയുടെ ഏഴാമത് വാര്‍ഷിക ആഘോഷങ്ങളും കുടുംബ സംഗമവും ദുബായില്‍ നടന്നു. ജൂണ്‍ 25ന് ദുബായ്‌ ദൈറയിലെ മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് നടന്ന സമ്മേളനം ലോക മലയാളി കൌണ്‍സില്‍ ആഗോള ചെയര്‍മാന്‍ സോമന്‍ ബേബി ഉദ്ഘാടനം ചെയ്തു.

ദുബായ്‌ പ്രൊവിന്‍സ്‌ പ്രസിഡണ്ട് തോമസ്‌ കൊരത്ത് അദ്ധ്യക്ഷത വഹിച്ചു. കേരളത്തിലും ഗള്‍ഫിലും ആരോഗ്യ മേഖലയിലും, സാമൂഹിക പ്രവര്‍ത്തനത്തിലും തനതായ സംഭാവനകള്‍ നല്‍കി ശ്രദ്ധേയനായ ഡോ. ആസാദ്‌ മൂപ്പനെ തദവസരത്തില്‍ ആദരിച്ചു. മിഡില്‍ ഈസ്റ്റ്‌ ജനറല്‍ സെക്രട്ടറി സാം മാത്യു (റിയാദ്‌) മുഖ്യ സന്ദേശം നല്‍കി.

wmc-dubai-epathram

മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ലോക മലയാളി കൌണ്‍സില്‍ നടപ്പിലാക്കുന്ന ഒട്ടേറെ സാമൂഹിക സേവന പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നടന്നു. കേരളത്തിലെ 14 ജില്ലകളിലെയും തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ നിര്‍ധന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനും, സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും, ഗ്രാമോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കി ആരംഭിക്കുന്ന “നവകേരള” പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 1000 നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്ഷം കൌണ്‍സില്‍ വിദ്യാഭ്യാസ സഹായം ചെയ്യും.

ലോകത്തില്‍ ഏറ്റവും അധികം മലയാളികള്‍ പ്രവാസികളായി പാര്‍ക്കുന്ന യു. എ. ഇ. യും കേരളവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന “ഡിസ്കവര്‍ കേരള” എന്ന നൂതന പദ്ധതിയിലൂടെ യു. എ. ഇ. യിലെ വിവിധ മേഖലകളിലെ പ്രമുഖരായ 20 സ്വദേശികളെ തെരഞ്ഞെടുത്ത് കേരളത്തിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കുന്നതിനും, കായല്‍ ടൂറിസം, എക്കോ ടൂറിസം, വന്യ മൃഗ സംരക്ഷണം എന്നിവ പരിചയപ്പെടുത്തുന്നതിനും, കേരളത്തിന്റെ സംസ്കാരത്തെയും, തനത് കലകളെയും, ആയുര്‍വേദ ചികില്‍സയുടെ അനന്ത സാദ്ധ്യതകളെ കുറിച്ച് മനസിലാക്കുന്നതിനുമായി ദുബായ്‌ പ്രവിശ്യയുടെ സ്പോണ്സര്‍ഷിപ്പില്‍ കേരളത്തിലേക്ക്‌ കൊണ്ട് പോകും.

കേരള പ്രവിശ്യയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മുതല്‍ മഞ്ചേശ്വരം വരെയുള്ള 44 നദികളുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധിക്കുകയും, റിപ്പോര്‍ട്ട് തയ്യാറാക്കി നദീജല മലിനീകരണ ത്തിനെതിരെ നടത്തുന്ന ബോധവല്‍ക്കരണ പര്യടന പരിപാടിക്കും ദുബായ്‌ പ്രൊവിന്‍സ്‌ സഹായം ചെയ്യും.

യു.എ.ഇ. യുടെ വിവിധ പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായ പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നിയാസ്‌ അലി നിര്‍വഹിച്ചു. ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ ഫിലിപ്‌ മുക്കാട്ട് വിശിഷ്ടാതിഥികള്‍ക്ക്‌ ഉപഹാരങ്ങള്‍ നല്‍കി.

ജൂലൈ 28 മുതല്‍ ദോഹയില്‍ നടക്കുന്ന ലോക മലയാളി സമ്മേളനത്തില്‍ ദുബായ്‌ പ്രോവിന്‍സില്‍ നിന്ന് 20 പ്രതിനിധികള്‍ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ചു ഒട്ടേറെ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി.

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

ലോക മലയാളി കൌണ്‍സില്‍ വാര്‍ഷികം ദുബായില്‍

June 24th, 2010

World Malayalee Council ePathramദുബായ്‌ : ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മലയാളികളുടെ അംഗീകൃത കൂട്ടായ്മയായ വേള്‍ഡ്‌ മലയാളി കൌണ്‍സില്‍ ദുബായ്‌ പ്രോവിന്‍സിന്റെ ഏഴാമത് വാര്‍ഷികവും, കുടുംബ സംഗമവും ജൂണ്‍ 25നു ദുബായ്‌ ദൈറ മാര്‍ക്കോ പോളോ ഹോട്ടലില്‍ നടക്കും. ദുബായില്‍ ഇന്നലെ നടന്ന പത്ര സമ്മേളനത്തിലാണ് ലോക മലയാളി കൌണ്‍സില്‍ ഭാരവാഹികളായ വര്‍ഗ്ഗീസ്‌ ഫിലിപ്‌ മുക്കാട്ട് (ചെയര്‍മാന്‍), തോമസ്‌ കൊരത്ത് (പ്രസിഡണ്ട്), എം. ഡി. ഡേവിസ്‌ മണവാളന്‍ (സെക്രട്ടറി), ലിജു മാത്യു (ജോയന്റ് സെക്രട്ടറി), സാജന്‍ വേളൂര്‍ (പബ്ലിസിറ്റി ആന്‍ഡ്‌ മീഡിയാ കണ്‍വീനര്‍), ചാള്‍സ് മാത്യു (പ്രോഗ്രാം കണ്‍വീനര്‍) എന്നിവര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അറിയിച്ചത്.

ലോക മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ദുബായ്‌ പ്രൊവിന്‍സ്‌ പ്രസിഡണ്ട് തോമസ്‌ കൊരത്ത് അദ്ധ്യക്ഷത വഹിക്കും. കേരളത്തിലും ഗള്‍ഫിലും ആരോഗ്യ മേഖലയിലും, സാമൂഹിക പ്രവര്‍ത്തനത്തിലും തനതായ സംഭാവനകള്‍ നല്‍കി ശ്രദ്ധേയനായ ഡോ. ആസാദ്‌ മൂപ്പനെ തദവസരത്തില്‍ ആദരിക്കും. ലോക മലയാളി കൌണ്‍സില്‍ ആഗോള ചെയര്‍മാന്‍ സോമന്‍ ബേബി പുരസ്കാര ദാനം നിര്‍വഹിക്കും. മിഡില്‍ ഈസ്റ്റ്‌ ജനറല്‍ സെക്രട്ടറി സാം മാത്യു (റിയാദ്‌) മുഖ്യ സന്ദേശം നല്‍കും. വിവിധ സാമൂഹിക സേവന പദ്ധതികളുടെ ഉല്‍ഘാടനവും നിര്‍വഹിക്കും.

യു.എ.ഇ. യുടെ വിവിധ പ്രദേശങ്ങളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് നല്‍കുന്ന സഹായ പദ്ധതികളുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വെച്ച് നിയാസ്‌ അലി നിര്‍വഹിക്കും. ചെയര്‍മാന്‍ വര്‍ഗ്ഗീസ്‌ ഫിലിപ്‌ മുക്കാട്ട് വിശിഷ്ടാതിഥികള്‍ക്ക്‌ ഉപഹാരങ്ങള്‍ സമര്‍പ്പിക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി

May 9th, 2010

വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി പ്രോവിന്‍സ് നിലവില്‍ വന്നു. പോള്‍ വടശേരിയെ ചെയര്‍മാനായും ജെ. ശരത്ചന്ദ്രന്‍ നായരെ പ്രസിഡന്‍റായും തെരഞ്ഞെടുത്തു.

ഗോപാല്‍ ആണ് ജനറല്‍ സെക്രട്ടറി. ഹെര്‍മന്‍ ഡാനിയേലിനെ ട്രഷററായി തെരഞ്ഞെടുത്തിട്ടുണ്ട്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ജെ.ആര്‍.ജി. ഇന്‍റര്‍നാഷണലിന് പുരസ്കാരം
യു.എ.ഇ.യില്‍ ചൈനീസ് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine