യു.എ.ഇ. യിലേക്ക് എത്തുന്ന ചൈനീസ് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു. പ്രോഫിറ്റ് മാര്‍ജിന്‍ കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇപ്പോള്‍ ചൈനീസ് കമ്പനികള്‍ ധാരാളം എത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
നിരവധി ചൈനീസ് കമ്പനികളാണ് ഇപ്പോള്‍ യു. എ. ഇ. യിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മാത്രമായിരുന്നു ആദ്യ കാലങ്ങളില്‍ ചൈനയില്‍ നിന്ന് യു. എ. ഇ. വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹെവി എക്യുപ്മെന്‍റ് അടക്കമുള്ള ഉപകരണങ്ങള്‍ ചൈനയില്‍ നിന്ന് എത്തുന്നുണ്ട്. ചൈനയില്‍ നിന്നുള്ള ചില കെട്ടിട നിര്‍മ്മാണ കമ്പനികള്‍ വരെ യു. എ. ഇ. യില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
വിവിധ മേഖലകളില്‍ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മിക്ക കമ്പനികളും.
ഇതാണ് ഏറ്റവും യോചിച്ച സമയം എന്നത് കൊണ്ടാണ് ദുബായിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചതെന്ന് ഈയിടെ യു. എ. ഇ. യില്‍ എത്തിയ ചൈനീസ് കമ്പനിയായ ചാങ്ങ് ഹോംഗ് ഇലക്ട്രിക് മിഡില്‍ ഈസ്റ്റ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ സ്റ്റീവന്‍ പാന്‍ പറയുന്നു.
ചൈനയില്‍ നിന്നുള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ യു. എ. ഇ. യിലെ കമ്പനികള്‍ ഇറക്കുമതി ചെയ്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു ഇതു വരെയുള്ള പതിവ്. എന്നാല്‍ ഇപ്പോള്‍ ആ പതിവ് തെറ്റുകയാണ്. ചൈനയില്‍ നിന്നുള്ള കമ്പനികള്‍ നേരിട്ട് ഉത്പന്നങ്ങള്‍ യു. എ. ഇ. യിലേക്ക് ഇറക്കുമതി ചെയ്ത് അവര്‍ തന്നെ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സംവിധാനം വന്നിരിക്കുന്നു.
പ്രോഫിറ്റ് മാര്‍ജിന്‍ കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരം കമ്പനികളുടെ കടന്നു വരവെന്ന് ജെ. ആര്‍. ജി. ഇന്‍റര്‍നാഷണല്‍ ഡയറക്ടറും സി. ഇ. ഒ. യുമായ പി. കെ. സജിത് കുമാര്‍ നിരീക്ഷിക്കുന്നു.
ചില ചൈനീസ് കമ്പനികള്‍ യു. എ. ഇ. യില്‍ തന്നെ ഉത്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ശ്രമവും ഇതിനകം തുടങ്ങിയിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യു.എ.ഇ.