അബുദാബി : ഇന്ത്യയുടെ വൈവിധ്യ പൂർണ്ണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും ലോക ജനതക്കു കൂടുതല്‍ പരിചയ പ്പെടു ത്തുന്ന തിനായി യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവ്’ വൈവിധ്യമാര്‍ന്ന പരിപാടികളോടെ തുടക്കം കുറിച്ചു. ഇന്ത്യയുടെ 74 ആമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തി പ്പെടുത്തുന്നതിനുള്ള ലുലു വിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
അബുദാബി അൽ വഹ്ദ മാളിലെ ലുലു വിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്‍റർ നാഷണൽ ചീഫ് എക്‌സി ക്യൂട്ടീവ് ഓഫീസർ സൈഫി രൂപവാല യുടെ സാന്നിദ്ധ്യ ത്തിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള ഊഷ്മള ബന്ധത്തെ വാണിജ്യം, പാചക രീതി, സംസ്കാരം എന്നിവ യിലൂടെ ലുലു ഇന്ത്യ ഉത്സവ് മനോഹരമായി രൂപപ്പെടു ത്തുന്നു എന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരം, പാചക രീതികൾ, ജീവിത ശൈലി, ഫാഷൻ, ഭക്ഷണ പാനീയ ങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള മികച്ച അവസരമായി ‘ഇന്ത്യ ഉത്സവ്’ മാറും.
പരിപാടിയുടെ ഭാഗമായി മികച്ച ഓഫറുകൾ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകം എങ്ങുമുള്ള ആളുകൾക്ക് ഇന്ത്യൻ കര കൗശല വസ്തുക്കൾ, ഖാദി ഉത്പ്പന്നങ്ങൾ, പ്രാദേശിക പാചക രീതികൾ, ലഘു ഭക്ഷണങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന തിനും പ്രോത്സാഹി പ്പിക്കുന്നതിനുമായി പ്രത്യേക സ്റ്റാളുകളും ലുലു വില്‍ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ലുലു ഹൈപ്പർ മാർക്കറ്റ് നടപ്പാക്കിയ ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു.
ഭക്ഷ്യ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഗിഫ്റ്റ് സെറ്റുകൾ, പരമ്പരാഗത മധുര പലഹാരങ്ങൾ, അവശ്യ വസ്തുക്കൾ തുടങ്ങിയവ സീസണില്‍ ഉടനീളം ലഭ്യമാകും. ഉത്സവ ത്തിന്‍റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാ സാംസ്‌കാരിക പരിപാടി നടക്കും.
ഈ വർഷം ആദ്യ പാദത്തിൽ ലുലുവിൽ നിന്നും സാധനം വാങ്ങുന്ന ഉപഭോക്താകൾക്ക് ലുലു ‘വിൻ ഗോൾഡ് പ്രൊമോഷന്‍’ പദ്ധതിയില്‍ പങ്കാളികള്‍ ആകുവാന്‍ അവസരം ലഭിക്കും.
നൂറ് ദിർഹത്തിന് സാധനങ്ങള്‍ വാങ്ങിക്കുന്നവർക്ക് ഇലക്ട്രോണിക് റാഫിളിൽ പങ്കാളികള്‍ ആവാന്‍ അവസരം ലഭിക്കും. 60 ഭാഗ്യ ശാലികൾക്ക് 3 കിലോ സ്വർണ്ണം സമ്മാനം നല്‍കും.
പ്രൊമോഷൻ കാലയളവിൽ യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്ന അതിഥിയോടൊപ്പം നൃത്തം ചെയ്യാനുള്ള അവസരം ലഭിക്കും. LuLu UTSAV 2023
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: food, lulu-group, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, വ്യവസായം, സാമ്പത്തികം