അബുദാബി : ശക്തി തിയ്യറ്റേഴ്സ് പ്രവർത്തകനായിരുന്ന റെജിൻ ലാലിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഷാബിയ പ്രീമിയർ ലീഗിന് സമാപനം. യു. എ. ഇ. യിലെ പന്ത്രണ്ടോളം പ്രധാന ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് മത്സര ത്തിൽ യംഗ് ഇന്ത്യൻസ് അബുദാബിയെ പരാജയ പ്പെടുത്തി ഡി. സി. എ. ഹണ്ടേഴ്സ് അബുദാബി ജേതാക്കളായി.
സമ്മാന ദാന ചടങ്ങിൽ ലോക കേരള സഭ അംഗം അഡ്വക്കറ്റ്. അൻസാരി സൈനുദ്ദീൻ, കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് ബീരാൻ കുട്ടി, അബു ദാബി ശക്തി പ്രസിഡണ്ട് കെ. വി. ബഷീർ, ജനറൽ സെക്രട്ടറി സിയാദ്, സ്പോർട്സ് സെക്രട്ടറി ഉബൈദ്, കൂടാതെ അജിൻ, സുമ വിപിൻ, ജയൻ പൊറ്റക്കാട്, ജുനൈദ്, അച്യുത്, ഷാജി, ഷബീർ, ജ്യോതിഷ്, ശ്രീഷ്മ അനീഷ്, ജിഷ്ണു, രവി ശങ്കർ, ഷിബു, ഹിൽട്ടൺ, രാകേഷ്, ബിജു, അർഷ അനന്യ എന്നിവർ എന്നിവർ വിജയികൾക്ക് സമ്മാന ദാനം നടത്തി.
ശക്തിയുടെ നൂറു കണക്കിന് വളണ്ടിയർമാർ പങ്കെടുത്ത പരിപാടി സംഘാടക മികവിന് പുതിയ അധ്യായം ആണെന്ന് ഡ്രീം ക്രിക്കറ്റ് അക്കാദമി ഡയറക്ടർ മധു അഭിപ്രായപ്പെട്ടു. ചടങ്ങിൽ മേഖല സ്പോർട്സ് സെക്രട്ടറി ഷബീർ നന്ദി പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: cricket, കായികം, പ്രവാസി, ശക്തി തിയേറ്റഴ്സ്, സംഘടന