അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വേനലവധി ക്യാമ്പ് ‘ഇൻസൈറ്റ്-2025’ ജൂലായ് 10 വ്യാഴാഴ്ച മുതല്‍ ജൂലായ് 20 ഞായർ വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 5.30 മുതൽ 9.30 വരെ ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കെ. ജി. തലം മുതല്‍ ബിരുദം വരെയുള്ള വിദ്യാര്‍ത്ഥികളെ വിവിധ വിഭാഗങ്ങളായി തിരിച്ച് പ്രമുഖ പരിശീലകരുടെ മേല്‍ നോട്ടത്തില്‍ ഇൻസൈറ്റ് സമ്മർ ക്യാമ്പ് ഒരുക്കുക.
ആർട്സ് & ക്രാഫ്റ്റ്, സ്ട്രെസ് ഫ്രീ സ്റ്റഡി, സൈബർ സേഫ്റ്റി & ഡിജിറ്റൽ ഡിസിപ്ലിൻ, സ്മാർട്ട് കരിയർ, തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ കുട്ടികൾക്ക് വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള പരിശീലനമാണ് ഇൻസൈറ്റ്-2025 എന്നും സംഘാടകർ അറിയിച്ചു. ഗൂഗ്ൾ ഫോമിലൂടെ ഈ ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷിക്കാം
ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിഭാഗം നേതൃത്വം നൽകുന്ന ഈ സമ്മർ ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥി കൾക്ക് സമാപന ദിവസം സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി വാഹന സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക. 02-6424488 / 056 7990 086
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, അബുദാബി, കുട്ടികള്‍, വിദ്യാഭ്യാസം, സംഘടന