അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ അബുദാബി ചെസ് ക്ലബ്ബുമായി ചേർന്നു സെന്‍റര്‍ അങ്കണത്തില്‍ സംഘടിപ്പിക്കുന്ന ഓപ്പൺ ചെസ് ടൂര്‍ണ്ണമെന്‍റ് 2023 ഒക്ടോബര്‍ 14 ശനിയാഴ്ച രാവിലെ 10 മണിക്ക് തുടക്കമാവും. 16 വയസ്സിനു താഴെയുള്ളവര്‍ക്കു അണ്ടർ 16, മുതിര്‍ന്നവര്‍ക്കായി ഓപ്പണ്‍ കാറ്റഗറിയിലുമായി മത്സരങ്ങള്‍ നടക്കും.
അണ്ടർ 16 മത്സരങ്ങള്‍ രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയും ഓപ്പൺ വിഭാഗത്തില്‍ ഉള്ള മത്സരങ്ങള്‍ വൈകുന്നേരം 5 മണി മുതൽ രാത്രി 10 വരെ നടക്കും. ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നാനൂറോളം പേര്‍ ഓപ്പണ്‍ ചെസ് ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരക്കും.
പുതുതലമുറയെ ചെസ്സിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് അണ്ടർ 16 മത്സരങ്ങൾക്ക് പ്രാധാന്യം നൽകുന്നത് എന്ന് അബുദാബി ചെസ് ക്ലബ്ബ് എക്സി ക്യൂട്ടീവ് ഡയറക്ടർ സഈദ് അഹമ്മദ് അല്‍ ഖൂരി പറഞ്ഞു.
അബുദാബി ചെസ് ക്ലബ് മുഖ്യ പരിശീലകൻ ബോഗ്ദാൻ, സെന്‍റർ വൈസ് പ്രസിഡണ്ട് ഇബ്രാഹിം ബഷീർ, ജനറൽ സെക്രട്ടറി അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ട്രഷറർ ഹിദായത്തുല്ല, ചീഫ് കോഡിനേറ്റർ പി. ടി. റഫീഖ്, സ്പോർട്സ് സെക്രട്ടറി ജലീൽ കാര്യാടത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: chess, islamic-center-, കുട്ടികള്‍, പ്രവാസി, വിദ്യാഭ്യാസം, സംഘടന