അബുദാബി : കേരള സോഷ്യൽ സെന്‍റര്‍ സംഘടി പ്പിക്കുന്ന ‘കെ. എസ്. സി. യുവ ജനോത്സവം 2023’ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ തുടക്കമായി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ വേദവല്ലി തിരുനാവുക്കരശ്, പ്രശസ്ത ശില്പിയും ചിത്രകലാ സംവിധായകനുമായ ഡാവിഞ്ചി സുരേഷ് എന്നിവർ ചേർന്ന് ‘കെ. എസ്. സി. യുവജനോത്സവം-2023’ ഉല്‍ഘാടനം ചെയ്തു.
പ്രശസ്ത കാഥികൻ ഇടക്കൊച്ചി സലിം കുമാർ, പ്രശസ്ത നർത്തകിമാരായ മൻസിയ, തീർത്ഥ, ബിന്ദു ലക്ഷ്മി പ്രദീപ് എന്നിവരും ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
കേരള സോഷ്യൽ സെന്‍റർ പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. സെൻറർ ജനറൽ സെക്രട്ടറി കെ. സത്യൻ സ്വാഗതം പറഞ്ഞു. കലാ മത്സരങ്ങൾ മെയ് 26, 27, 28 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ കെ. എസ്. സി. യിലെ വിവിധ വേദി കളായിലായി അരങ്ങേറും.
കേരളാ സോഷ്യൽ സെന്‍റർ അബുദാബി സംഘടിപ്പിക്കുന്ന യുവജനോത്സവം 2023 ഉദ്ഘാടനത്തിൽ നിന്നും… pic.twitter.com/JNprsqqf75
— Kerala Social Center , Abu Dhabi ( K S C ) (@KSCauh) May 26, 2023
കെ. എസ്. സി. സാഹിത്യ മത്സരങ്ങൾ ജൂൺ 3 ന് രാവിലെ 9 മണി മുതൽ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സാഹിത്യ മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയ്യതി 2023 മെയ് 29 വരെയാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 02 631 44 55 എന്ന നമ്പറിലോ കെ. എസ്. സി. യില്‍ നേരിട്ടോ ബന്ധപ്പെടുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല, കുട്ടികള്‍, കേരള സോഷ്യല്‍ സെന്‍റര്‍, ചിത്രകല, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, വിദ്യാഭ്യാസം, സംഗീതം, സംഘടന, സാംസ്കാരികം, സാഹിത്യം, സ്ത്രീ