ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ. എം. സി. സി. തൂലികാ ഫോറം ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’ എന്ന വിഷയത്തിൽ നാലു പേജിൽ കവിയാതെ പി. ഡി. എഫ്. ഫോർ മാറ്റിൽ തയ്യാറാക്കിയ ലേഖനം dubaikmccthoolika @ gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2025 ജൂലായ് 31 നു മുൻപായി അയക്കുക. യു. എ. ഇ.പ്രവാസികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 16 ന് ദുബായ് കെ. എം. സി. സി. ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: competition, കെ.എം.സി.സി., ദുബായ്, പ്രവാസി, യു.എ.ഇ., സംഘടന, സാംസ്കാരികം, സാഹിത്യം