മസ്കത്ത് : ഒമാനിൽ വിദേശികൾക്ക് നൽകി വരുന്ന റെസിഡന്റ് കാർഡ് കാലാവധി 3 വർഷം വരെ ഉയർത്തി എന്ന് റോയൽ ഒമാൻ പൊലീസ്. പുതിയ ഉത്തരവു പ്രകാരം ഇനി റെസിഡന്റ് കാർഡ് ലഭിക്കുന്നതിന് ഒന്നു മുതൽ മൂന്നു വർഷം വരെ എന്നുള്ള ഒപ്ഷൻസ് ഉണ്ടാകും. കാലഹരണ തീയ്യതി മുതൽ 30 ദിവസത്തിനുള്ളിൽ കാർഡ് പുതുക്കണം
ഒരു വർഷത്തേക്ക് 5 റിയാൽ, രണ്ട് വർഷത്തേക്ക് 10 റിയാൽ മൂന്ന് വർഷത്തേക്ക് 15 റിയാൽ എന്നീ നിരക്കുകളിൽ ഫീസ് ഈടാക്കും.
നഷ്ടപ്പെട്ടതോ കേടായതോ ആയ റസിഡന്റ് കാര്‍ഡിന് പകരം പുതിയത് ലഭിക്കുന്നതിന് 20 റിയാൽ ഈടാക്കും.
അതോടൊപ്പം ഒമാൻ പൗരന്മാർക്കുള്ള ഒമാനി ഐ. ഡി. കാർഡുകളുടെ സാധുത 10 വർഷമായി പുതുക്കിയിട്ടുണ്ട്. OMAN NEWS ePathram Tag : OMAN
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, visa-rules, ഒമാന്‍, പ്രവാസി