മസ്കത്ത് : ഒമാനിലെ ബുറൈമിയില്‍ നിന്നും യു. എ. ഇ. യിലെ ഹരിത നഗരമായ അൽ ഐനിലേക്കും തിരിച്ചും പ്രതി ദിന യാത്രാ ബസ്സ് സര്‍വ്വീസ് തുടക്കം കുറിക്കുന്നു. ഒമാൻ പൊതു ഗതാഗത കമ്പനി മുവാസലാത്തും അബുദാബിയിലെ ഗതാഗത സേവന കമ്പനി ക്യാപിറ്റൽ എക്സ് പ്രസ്സും ഇതിനുള്ള കരാർ ഒപ്പു വെച്ചു.
ഇതു പ്രകാരം ഒമാനിലെ ബുറൈമി ബസ്സ് സ്റ്റേഷനിൽ നിന്നും അൽ ഐൻ സിറ്റി ബസ്സ് സ്റ്റേഷനിലേക്കും തിരിച്ചും പ്രതിദിന സർവ്വീസ് ഉണ്ടാകും. ബുറൈമി ഗവര്‍ണേറ്റും അൽ ഐൻ സിറ്റിയും തമ്മില്‍ ബന്ധിപ്പിക്കുവാനും കൂടിയാണ് ഈ സേവനം.
യു. എ. ഇ. യും ഒമാനും തമ്മിലുള്ള അന്താരാഷ്‌ട്ര ബസ്സ് ഗതാഗത ശൃംഖല കൂടുതല്‍ വിപുലീകരിക്കാനും ശക്തി പ്പെടുത്താനും ഇതു വഴി സാധിക്കും എന്നും അധികൃതര്‍ പറഞ്ഞു.
ഒമാനില്‍ നിന്നുള്ള യാത്രക്കാർക്ക് അലൈന്‍ വഴി യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ പുതിയ ബസ്സ് സര്‍വ്വീസ് ഏറെ സഹയാകമാവും. യു. എ. ഇ. യിൽ നിന്നും മസ്കറ്റ്, സലാല എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അൽ ഐന്‍-ബുറൈമി റൂട്ട് ഉപയോഗപ്പെടുത്താം. Image Credit : Twitter
– വാർത്ത അയച്ചത് : ആര്‍. കെ. ഇല്യാസ്, മസ്കറ്റ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-bus, alain, expat, nri, ഒമാന്‍, ഗതാഗതം, പ്രവാസി