
അബുദാബി : ഫെയ്മസ് അഡ്വർടൈസിംഗ് കമ്പനി യുടെ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗ മായി സംഘടിപ്പിച്ച ഫെയ്മസ് കപ്പ്-2025 ഓൾ ഇന്ത്യ സെവൻസ് ഫുട് ബോൾ ചാമ്പ്യന്‍ ഷിപ്പ് ടൂർണ്ണ മെന്റിൽ എതിരില്ലാത്ത ഒരു ഗോളിന് എം. എഫ്. സി. അബുദാബി ചാമ്പ്യൻമാരായി.
വി-സെവൻ അബുദാബിയാണ് രണ്ടാം സ്ഥാനക്കാർ. പ്രേക്ഷകരുടെ ഇഷ്ട ടീമായി സ്പോർട്ടിംഗ് അബുദാബി യും സെക്കന്റ് റണ്ണറപ്പായി റിവേര വാട്ടർ ഏഴ്മലയും, മികച്ച പ്രകടനത്തോടെ എൻ. പി. എഫ്. സി. നാലാം സ്ഥാനവും നേടി.
ടൂർണ്ണ മെന്റിൽ ആദ്യ ഗോൾ നേടിയ ഷഫീഖ് (ജി. ടി. ഇ. സ്പോർട്സ്), ഫൈനലിൽ ടീമിന് വിജയം സമ്മാനിച്ച എം. എഫ്. സി.യുടെ റിൻഷാദ് മികച്ച ഗോൾ കീപ്പർ, കൂടാതെ ഷമീം, ഹിഷാം, മാക്മാൻ, ഹിജാസ് വിവിധ വിഭാഗ ങ്ങളിലെ മികച്ച പ്രകടനത്തിനുള്ള വ്യക്തിഗത പുരസ്‌കാര ങ്ങൾക്ക് അർഹരായി.
വിജയികൾക്ക് ട്രോഫികളും സമ്മാനത്തുകയും വ്യക്തിഗത മെഡലുകളും ഫെയ്മസ് അഡ്വർ ടൈസിംഗ് കമ്പനി മാനേജ്മെന്റ് ടീം അംഗങ്ങളായ ഹംസ പി. എം, ശാഹുൽ ഹമീദ് പി. എം, ഹനീഫ പി. എം, ബദറു പി. എം, ഫസലുദ്ധീൻ പി. എം, നിഷാദ് പി. എം. ഡ്രീം സ്പോർട്സ് അക്കാദമി ഫുട് ബോൾ കോച്ച് സാഹിർ മോൻ, ഫെയ്മസ് ഗ്രൂപ്പ് ടീം മാനേജർ ഫൈസൽ കടവിൽ, നിയാസ് പി. എം. ചേർന്ന് സമ്മാനിച്ചു.
അബു ദാബി യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നവംബർ ഒന്നിന് സംഘടിപ്പിച്ച ഈ കായിക മാമാങ്കം അക്ഷരാർത്ഥത്തിൽ കേരളപ്പിറവി ദിനാഘോഷം കൂടിയായി മാറി.
- pma





























