മസ്കത്ത് : ഒമാനിൽ ദേശീയ ദിനം ഇനി നവംബർ 20 ന് ആഘോഷിക്കും എന്ന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചു.
അഞ്ചാം സ്ഥാനാരോഹണ വാർഷികത്തിൻ്റെ ഭാഗമായി രാജ്യത്തെ സംബോധന ചെയ്തപ്പോഴാണ് സുൽത്താൻ ഇക്കാര്യം അറിയിച്ചത്. വിട പറഞ്ഞ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിൻ്റെ ജന്മ ദിനം ആയിരുന്ന നവംബർ 18നായിരുന്നു കഴിഞ്ഞ വർഷം വരെ ഒമാനിൽ ദേശീയ ദിനം ആചരിച്ചിരുന്നത്.
മുൻ ഭരണാധികാരി ആയിരുന്ന സുൽത്താൻ ഖാബൂസ് ബിൻ സഈദിൻ്റെ നിര്യാണത്തെ തുടർന്നു 2020 ജനുവരി 11നായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ് ഭരണ സാരഥ്യം ഏറ്റെടുത്തത്.
സ്ഥാനാരോഹണ വാർഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒമാൻ പോസ്റ്റ് പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിലുള്ള ദേശീയ പാതകൾക്ക് മുൻ ഭരണാധികാരികളുടെ പേര് നൽകു വാനും സുൽത്താൻ ഉത്തരവിട്ടു. ONA News
- ePathram tag : OMAN
- pma