മസ്കത്ത് : ഇലക്ട്രോണിക് സിഗരറ്റ്, ശീഷ, അനുബന്ധ സാധനങ്ങളും ഒമാനിൽ നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി (Consumer Protection Authority) നിലവിലുള്ള നിയമം (No. 698/2015) കൂടുതൽ കർശ്ശനമാക്കി പിഴ തുക വർദ്ധിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി പുതിയ നിയമം (N0. 756/2023) നടപ്പിലാക്കുന്നത്.
ഇ- സിഗരറ്റുകൾ, ശീഷ എന്നിവയുടെ ഉപയോഗത്തിന് നേരത്തെ 500 റിയാൽ പിഴയായി ഈടാക്കിയിരുന്നു. ഇപ്പോൾ പിഴത്തുക ഇരട്ടിയാക്കി. നിയമ ലംഘകർക്ക് 2,000 റിയാല്‍ വരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യം ആണിത്. പിടിച്ചെടുക്കുന്ന ഇ-സിഗരറ്റുകൾ, ഇ- ഹുക്ക മറ്റു അനുബന്ധ സാധനങ്ങൾ എന്നിവ അധികാരികൾ നശിപ്പിക്കുകയും ചെയ്യും. LaW
- ഇന്ത്യയില്‍ ഇ-സിഗരറ്റ് നിരോധിച്ചു.
- ഓസ്ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം
- ആരോഗ്യ സ്ഥാപനങ്ങളില്‍ ‘നോ ടുബാക്കോ’ ക്ലിനിക്കുകള്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: health, ആരോഗ്യം, ഒമാന്‍, നിയമം, പ്രവാസി, വ്യവസായം