അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെൻറർ സംഘടിപ്പിക്കുന്ന ഐ. എസ്. സി. – യു. എ. ഇ. ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവെൽ ജനുവരി 12, 13, 14 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഐ. എസ്. സി. യിലെ വിവിധ വേദികളിലായി നടക്കും.
യു. എ. ഇ. യിലെ 35 സ്‌കൂളുകളില്‍ നിന്നുള്ള 3 മുതല്‍ 18 വയസ്സ് വരെയുള്ള അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ നാല് വിഭാഗ ങ്ങളിലായി യൂത്ത് ഫെസ്റ്റിവെലിൽ മാറ്റുരക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.
നൃത്ത വിഭാഗങ്ങളിൽ ഇന്ത്യന്‍ ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫോക് ഡാന്‍സ് എന്നിവയും സംഗീത വിഭാഗത്തിൽ കര്‍ണാടിക്, ഹിന്ദുസ്ഥാനി, സിനിമാ ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍ എന്നിവയും മൂന്നാമത് വിഭാഗത്തിൽ ഉപകരണ സംഗീതം (ഈസ്റ്റേൺ & വെസ്റ്റേൺ), നാലാമത് വിഭാഗത്തിൽ മോണോ ആക്ട്, ഡ്രോയിങ്, പെയിന്റിങ്, കളറിംഗ്, ഫാന്‍സി ഡ്രസ്സ് എന്നിങ്ങനെ 26 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ഏറ്റവും കൂടുതൽ പോയിൻറുകൾ നേടുന്ന ആൺ കുട്ടിക്ക് ‘ഐ. എസ്. സി. പ്രതിഭ 2023-24’ പുരസ്കാരവും പെൺ കുട്ടിക്ക് ‘ഐ. എസ്. സി. തിലക് 2023-24’ പുരസ്കാരവും മൊത്തം പോയിന്റു നേടിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന് ‘ബെസ്റ്റ് ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്‌കൂള്‍ 2023-24’ പുരസ്കാരവും സമ്മാനിക്കും.
ഐ. എസ്. സി. അംഗം റോബിന്‍സണ്‍ മൈക്കിളിൻ്റെ മകന്‍ ഹാരോള്‍ഡ് റോബിന്‍സൻ്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രത്യേക അവാർഡ്, യൂത്ത് ഫെസ്റ്റിവെലിലെ മികച്ച ഗായകനും നര്‍ത്തകനും സമ്മാനിക്കും.
സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ ഡോ. ബാലാജി രാമസ്വാമി മുഖ്യ അതിഥി ആയിരിക്കും.
ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി വി. പ്രദീപ് കുമാര്‍, ട്രഷറര്‍ ദിലീപ് കുമാര്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഗോപാല്‍ സിഡ്ഡുല, യൂത്ത് ഫെസ്റ്റിവെല്‍ കണ്‍വീനര്‍ രാജ ശ്രീനിവാസ റാവു ഐത, ഭവന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് വി. ബാലകൃഷ്ണന്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ പ്രശാന്ത് ബാലചന്ദ്രന്‍, റിക്കു വര്‍ഗീസ് എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, youth-festival, ആഘോഷം, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, കല, കുട്ടികള്‍, ചിത്രകല, നൃത്തം, പ്രവാസി, ബഹുമതി, സംഗീതം, സംഘടന