കൗമാര പ്രായക്കാര്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നു കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയ യിലും ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുവാന്‍ ഒരുങ്ങുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും. ഇതിന്റെ മുന്നോടിയായി അവയുടെ ഇറക്കുമതി രാജ്യത്ത് നിര്‍ത്തലാക്കും.
പ്രൈമറി സ്കൂളുകളിലും ഹൈസ്കൂളുകളിലും ഇ- സിഗരറ്റ് വ്യാപകമാണ് എന്നു ഓസ്ട്രേലിയന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്ലറിനെ ഉദ്ധരിച്ച് ദ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോട്ടിന്, ഇ-സിഗരറ്റുകള്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണ്. പുകയില മുക്തം എങ്കിലും നിരവധി രാസ വസ്തുക്കള്‍ അടങ്ങിയതാണ് ഇ-സിഗരറ്റു വേപ്പുകള്‍. ഇത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും മാരക രോഗങ്ങള്‍ക്കും കാരണമാകും എന്നും അധികൃതര്‍ വിലയിരുത്തുന്നു. Twitter
- ഇന്ത്യയില്‍ ഇ-സിഗരറ്റിനു നിരോധനം
- ഇ-സിഗരറ്റ് നിരോധിച്ച് ഓർഡിനൻസ് ഇറങ്ങി
- യു. എ. ഇ. യില്‍ പുകവലിക്ക് കര്‍ശ്ശന നിയന്ത്രണം
- പൊതു സ്ഥലങ്ങളിലെ ഇ-സിഗരറ്റ് ഉപയോഗം : 2000 ദിര്‍ഹം പിഴ
- സിഗരറ്റ് ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് കൂടുതൽ ബുദ്ധിമുട്ട്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ഓസ്ട്രേലിയ, കുട്ടികള്‍, ദേശീയ സുരക്ഷ, വൈദ്യശാസ്ത്രം, സാമ്പത്തികം