കാവ്ഹ്മു: മ്യാന്‍മറില്‍ നടന്ന പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഓംഗ് സാന്‍ സ്യൂചിക്ക് ജയം. രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടം നടത്തിയ സ്യൂചി കാവ്ഹ്മു മണ്ഡലത്തില്‍ നിന്ന് ജയിച്ചതായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ . എല്‍ .ഡി.) പാര്‍ട്ടി അറിയിച്ചു. മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലേറെ വോട്ടു നേടിയാണ് സ്യൂചി വിജയിച്ചത്. സ്യൂചി പാര്‍ലമെന്റില്‍ എത്തുന്നത് മാറ്റത്തിന്റെ സൂചനയാകും.
1990 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നു. പക്ഷേ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചിരുന്നില്ല. പട്ടാള ഭരണകൂടം ഏറെ കാലം സ്യൂചിയെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടം ഏറെ ലോക ശ്രദ്ധ നേടിയതോടെയാണ് സമാധാനത്തിനുള്ള നോബല്‍ സമ്മാനം സ്യൂചിയെ തേടിയെത്തി.
മ്യാന്മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ സന്ധിയില്ലാ സമരം നടത്തിയ സ്യൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി 44 സീറ്റുകളിലേക്കാണ് മത്സരിച്ചത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആരോഗ്യം, മ്യാന്മാര്