ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ക്രൂസ് മിസൈല്‍ ; ലോകത്തെ ഭീതിയിലാഴ്ത്തി റഷ്യയുടെ വാദം

March 5th, 2019

missile-epathram

റഷ്യ : ആണവ ഇന്ധനത്തില്‍ കുതിക്കുന്ന ഒരു ക്രൂസ് മിസൈല്‍ വിജയകരമായി തങ്ങള്‍ പരീക്ഷിച്ചുവെന്ന് റഷ്യ. ഇതിനു ദിവസങ്ങളോളം ആകാശത്തു തുടരാനാകും, ആര്‍ക്കും വെടിവെച്ചിടാനാവില്ല. പടിഞ്ഞാറന്‍ പ്രതിരോധത്തെ മുഴുവന്‍ തകര്‍ക്കാന്‍ സാധിക്കും എന്നൊക്കെയാണ് റഷ്യ അവകാശപ്പെടുന്നത്.

റഷ്യന്‍ ശാസ്ത്രജ്ഞന്മാരുടെ അവകാശവാദങ്ങള്‍ പ്രകാരം അവര്‍ക്ക് ചെറിയൊരു ആണവ ഇന്ധന സംവിധാനം മിസൈലിനുള്ളില്‍ പിടിപ്പിക്കാനായി. പക്ഷേ, ഇതിനു പറന്നുയരാൻ ഉപയോഗിച്ചിരിക്കുന്നത് പരമ്പരാഗത എൻജിനാണ്. എന്നാല്‍, ആകാശത്തെത്തിയാല്‍ എൻജിനു ശക്തി പകരുന്നത് ആണവ ഇന്ധനവും. ആണവ റിയാക്ടറില്‍ നിന്നുള്ള നിന്നുള്ള ശക്തിയുപയോഗിച്ച് ജെറ്റ് എൻജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ഇത്തരമൊരു മിസൈലിനെക്കുറിച്ച് 2018 മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. സര്‍വ്വശക്തമായിരിക്കും ഇതെന്നാണ് അദ്ദേഹം അന്നേ അവകാശപ്പെട്ടത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനും അമേരിക്കയ്ക്കും മുന്നറിയിപ്പുമായി ഇറാന്‍ നാവികസേനയുടെ അഭ്യാസപ്രകടനം

February 25th, 2019

iran-epathram

ഇറാന്‍ : പാക്കിസ്ഥാന്റെയും അമേരിക്കയുടെയും ഉറക്കം കെടുത്തി ഇറാന്‍ നാവിക സേനയുടെ അഭ്യാസപ്രകടനം. മുങ്ങിക്കപ്പലില്‍ നിന്നുള്ള ക്രൂസ് മിസൈല്‍ പരീക്ഷണം ഇറാന്റെ ശത്രുക്കളായ യുഎസിനും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പാണെന്നാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ആഴ്ചകള്‍ക്കു മുമ്പ് മാത്രം ഇറാന്‍ നീറ്റിലിറക്കിയ മുങ്ങിക്കപ്പലും കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ യുദ്ധക്കപ്പലും പ്രകടനത്തില്‍ ഉണ്ടായിരുന്നു. പോര്‍വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയ്ക്ക് പുറമെ നൂറോളം ആയുധങ്ങളും ഇറാന്‍ പ്രദര്‍ശിപ്പിച്ചു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഡോണാൾഡ് ട്രംപ് – കിം ജോംഗ് ഉന്‍ ഉച്ച കോടി ഈ മാസം അവസാനം

February 7th, 2019

america korea-epathram
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്, ഉത്തര കൊറിയന്‍ ഭരണാധി കാരി കിം ജോംഗ് ഉന്‍ എന്നിവര്‍ തമ്മി ലുള്ള രണ്ടാം വട്ട കൂടിക്കാഴ്ച ഫെബ്രു വരി 27, 28 തീയ്യതി കളിൽ വിയറ്റ് നാമില്‍ വെച്ച് നടക്കും.

കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഉച്ച കോടി യുടെ വിവരം യു. എസ്. കോൺ ഗ്രസ്സി ലാണ് ട്രംപ് പ്രഖ്യാ പിച്ചത്.

ഇവര്‍ തമ്മിലുള്ള ആദ്യ ഉച്ച കോടി കഴിഞ്ഞ വർഷം സിംഗപ്പുരില്‍ നടന്നിരുന്നു. ഉത്തര കൊറിയ യുടെ ആണ വ നിരാ യുധീ കരണ വിഷയം തന്നെയാണ് വിയറ്റ് നാം ചര്‍ച്ച യിലും ഉണ്ടാവുക എന്നറിയുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഉത്തര കൊറിയ യിലെ ആണവ പരീക്ഷണ ശാല അടച്ചു പൂട്ടും

April 29th, 2018

North-Korea-Nuclear-epathram
സോള്‍ : ഉത്തര കൊറിയ യിലെ ആണവ പരീക്ഷണ ശാല മെയ് മാസ ത്തിൽ അടച്ചു പൂട്ടും എന്ന് കിം ജോങ് ഉന്‍.

ദക്ഷിണ കൊറിയ യിലെയും അമേരിക്ക യിലെ യും വിദഗ്ധരു ടെയും മാധ്യമ പ്രവര്‍ത്തക രുടെയും സാന്നിദ്ധ്യ ത്തിൽ ആയിരിക്കും മെയ് മാസത്തോടെ ആണവ പരീ ക്ഷണ ശാല അടച്ചു പൂട്ടുക.

സുതാര്യത ക്കു വേണ്ടി യാണ് മാധ്യമ പ്രവര്‍ ത്തകരെ യും വിദഗ്ധ രെയും ക്ഷണി ക്കുന്നത് എന്നും കിം ജോങ് ഉന്‍ വാഗ്ദാനം ചെയ്തതായി ദക്ഷിണ കൊറിയൻ നേതാവ് മൂന്‍ ജേ ഇന്‍ അറി യിച്ചു.

പരി പൂര്‍ണ്ണ ആണവ നിരായൂധീ കരണം ലക്ഷ്യം വെച്ച് ഉത്തര കൊറിയയും ദക്ഷിണ കൊറിയ യും സഹ കരി ച്ചു നടത്തിയ ഉച്ച കോടി യിലാണ് കിം ജോങ് ഉന്‍ വാഗ്ദാനം ചെയ്തത് എന്ന് പ്രമുഖ ചാനലായ സി. എൻ. എൻ. പുറത്തു വിട്ടി രുന്ന വാർത്തയിൽ പറയുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചതായി ഉത്തര കൊറിയ

April 21st, 2018

korea_epathram

പ്യോങ് യാങ് : ദക്ഷിണ കൊറിയയുമായി സമാധാന ചർച്ചകൾ നടക്കാനിരിക്കേ നിർണായക നീക്കവുമായി ഉത്തര കൊറിയ. ആണവ പരീക്ഷണങ്ങൾ നടക്കുന്ന കേന്ദ്രങ്ങൾ അടച്ചുപൂട്ടിയെന്നും ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചെന്നും ഉത്തര കൊറിയ പ്രഖ്യാപിച്ചു. അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങൾ ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

ആണവ-മിസൈൽ സാങ്കേതിക വിദ്യയിൽ രാജ്യം പൂർണ്ണത കൈവരിച്ചെന്നും ഇനി പരീക്ഷണത്തിന്റെ ആവശ്യമില്ലെന്നും ഉത്തര കൊറിയൻ ഭരണാധികാരി അറിയിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും മേഖലയിലെ സമാധാനം മുൻ നിർത്തിയുമാണ് തീരുമാനം.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ

October 12th, 2017

north-korea-trump‌_epathram

മോസ്കോ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം അമേരിക്ക ഉത്തര കൊറിയയ്ക്ക് നേരെ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കൊറിയൻ വിദേശകാര്യ മന്ത്രി റിങ് യോ ഹോ. കലഹപ്രിയനായ ട്രംപിന്റെ പ്രസ്താവനകളാണ് യുദ്ധത്തിന്റെ സാഹചര്യം ഉണ്ടാക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി.

ഉത്തര കൊറിയ തുടർച്ചയായ ആണവ പരീക്ഷണങ്ങൾ നടത്തിയതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതിനെതിരെ ആരോപണ പ്രത്യാരോപണങ്ങളുമായി അമേരിക്കൻ കൊറിയൻ നേതാക്കൾ ഐക്യരാഷ്ട്ര സഭയിൽ എത്തിയിരുന്നു.റഷ്യയുടെ വാർത്താ ഏജൻസിയുമായി സംസാരിക്കുകയായിരുന്നു കൊറിയൻ വിദേശകാര്യ മന്ത്രി.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നംഗര്‍ഹാറില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. 5 പേര്‍ മലയാളികള്‍

April 19th, 2017

bomb blast

നംഗര്‍ഹാര്‍ : അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 90 ലേറെ ഐഎസ് ഭീകരറില്‍ 13 പേര്‍ ഇന്ത്യന്‍ ഐഎസ് ഭീകരര്‍. ഇവരില്‍ 5 പേര്‍ മലയാളികളാണെന്ന സൂചനയുണ്ട്. നംഗര്‍ഹാറില്‍ നടന്ന വ്യോമാക്രമണം അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടി.

കഴിഞ്ഞ ശനിയാഴ്ചയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43ബി ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ആണവ പരീക്ഷണം: ഉഭയകക്ഷി സന്ധിക്ക് തയ്യാർ എന്ന് പാക്കിസ്ഥാൻ

August 14th, 2016

india-pakistan-flags-epathram

ലാഹോർ: ആണവ പരീക്ഷണങ്ങൾ നിർത്തി വെയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യയുമായി ഉഭയകക്ഷി കരാറിൽ ഏർപ്പെടാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ.

ആണവ പരീക്ഷണങ്ങൾ നിർത്തിവെക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു കഴിഞ്ഞു. ഏകപക്ഷീയമായ ഈ തീരുമാനാത്തെ ഒരു ഉഭയകക്ഷി കരാറായി മാറ്റാൻ തങ്ങൾ തയ്യാറാണ്. പാക്കിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട നയതന്ത്ര വെല്ലുവിളികളെ കുറിച്ച് വാർത്താ മാദ്ധ്യമങ്ങളോട് വിശദീകരിക്കവെ പാക് പ്രധാനമന്ത്രിയുടെ വിദേശ കാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് ആണ് ഈ കാര്യം വെളിപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ നടപ്പിലാകും

December 13th, 2015

richard-rahul-verma-us-ambassador-to-india-ePathram
വാഷിംടണ്‍ : ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ യാഥാര്‍ത്ഥ്യം ആകും എന്ന് ഇന്ത്യ യിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി റിച്ചാര്‍ഡ് വര്‍മ്മ.

ത്വരിത ഗതി യില്‍ ഇതിന്റെ ചര്‍ച്ചകള്‍ നടക്കു കയാണ്. എന്‍. പി. സി. ഐ. എല്‍, ആണ വോര്‍ജ്ജ വകുപ്പ്, പ്രധാന മന്ത്രിയുടെ ഓഫീസ് എന്നിവ യുമായി ചര്‍ച്ച കള്‍ നടക്കു ന്നുണ്ട്. എന്നാല്‍ അണവ ബാദ്ധ്യതാ ബില്ലില്‍ പൂര്‍ണ്ണ മായ ധാരണ കൈ വരിച്ചിട്ടില്ലാ എന്നും വര്‍മ്മ വ്യക്ത മാക്കി.

സമയ ത്തിന്റെ അടിസ്ഥാന ത്തില്‍ ആണ വോര്‍ജ്ജ പദ്ധതി വേഗ ത്തില്‍ അല്ല. കാരണം റിയാക്ടറു കളുടെ നിര്‍മ്മാണം അത്ര യേറെ സങ്കീര്‍ണ്ണ മാണ്. അതൊരു നീക്കു പോക്കല്ല യാഥാര്‍ത്ഥ്യ മാണ് എന്നും വര്‍മ്മ പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യ – അമേരിക്ക ആണവ പദ്ധതി 2016 ല്‍ നടപ്പിലാകും

പാക്കിസ്ഥാന്റെ ആണവ ശേഖരം വളരുന്നു

December 11th, 2012

nuclear-protest-epathram

വാഷിംഗ്ടൺ : പാക്കിസ്ഥാന്റെ ആണവ ആയുധ ശേഖരം ക്രമാതീതമായി വളരുന്നതായി അമേരിക്കൻ സൈനിക വിദഗ്ദ്ധൻ മുന്നറിയിപ്പ് നൽകി. പാക്കിസ്ഥാൻ ജനത ആണവ ആയുധങ്ങളെ തങ്ങളുടെ രാഷ്ട്രത്തിന്റെ വിജയത്തിന്റെ അളവുകോലായി കാണുന്നതും ആണവ ആയുധങ്ങളെ സംബന്ധിക്കുന്ന തീരുമാനങ്ങൾ ഏതാനും സൈനിക മേധാവികൾ മാത്രം തീരുമാനിക്കുന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ പാക്കിസ്ഥാനിലെ ആയുധ വളർച്ച ഇന്ത്യയിലും സമാനമായൊരു സ്ഥിതിവിശേഷം ഉടലെടുക്കാൻ കാരണമാവും എന്നും അദ്ദേഹം പറയുന്നു. ഇന്ത്യയുടെ ആണവായുധ ശേഖരം കഴിഞ്ഞ 10 വർഷം കൊണ്ട് ഇരട്ടിയായതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആണവായുധങ്ങളെ രാഷ്ട്രീയ സന്ദേശമായി ഉപയോഗിക്കുന്നതാണ് ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന്റെ രീതി. ഇതിന് വിപരീതമായി ആണവ ആയുധങ്ങളെ സൈനിക ബല പ്രദർശനത്തിനായി ഉപയോഗിക്കുന്ന പാക്കിസ്ഥാൻ പ്രദേശത്തെ അപകടകരമായ സൈനിക സാഹചര്യത്തിലേക്ക് വഴിതെളിക്കുന്നതായും അദ്ദേഹം വിലയിരുത്തുന്നു.

അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി നില കൊള്ളുന്ന വാഷിംഗ്ടണിലെ സ്റ്റിംസൺ സെന്റർ എന്ന സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ വിശകലനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 6123»|

« Previous « പാക്കിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം പൊളിച്ചു: പ്രതിഷേധം ശക്തം
Next Page » സ്റ്റീഫൻ ഹോക്കിങ്ങിന് യൂറി മിൽനർ പുരസ്കാരം »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine