വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

August 12th, 2024

indian-students-britain-epathram
ഓൺ ലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യത്തോടെ ഉള്ള ഹെഡ്‌ ലൈനുകളും തിരിച്ചറിയാൻ ബ്രിട്ടണിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഇതിനായി പുതിയ പാഠ്യപദ്ധതി നിലവിൽ വരും എന്ന്  വിദ്യാഭ്യാസ വകുപ്പ്.

വിമർശനാത്മക ചിന്ത വളർത്തുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്കാരങ്ങളിലൂടെ സാമൂഹിക മാധ്യമ ങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ, തീവ്ര ചിന്താ ഗതികൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, മറ്റു വിദ്വേഷ പ്രചരണങ്ങൾ എന്നിവ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പുതിയ പാഠ്യ പദ്ധതി യുടെ ലക്ഷ്യം.

ഇംഗ്ലീഷ്, കംപ്യൂട്ടർ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കൻഡറി ക്ലാസ്സുകളിലെ വിദ്യാർത്ഥി കൾക്കാണ് പരിശീലനം നൽകുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കരണങ്ങൾ പ്രാബല്യ ത്തിൽ വരും എന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ സൗത്ത്‌ പോർട്ട് ആക്രമണത്തെ തുടർന്ന് രാജ്യത്ത് ക്രമ സമാധാന പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

സൗത്ത്‌ പോർട്ടിൽ ജൂലായ് 29 നു നൃത്ത പരിപാടികൾ നടന്നപ്പോൾ മൂന്നു കുട്ടികൾ കുത്തേറ്റു മരിച്ചിരുന്നു. പിടിയിലായ അക്രമി മുസ്ലിമായ കുടിയേറ്റക്കാരൻ എന്നൊരു വ്യാജ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തുടനീളം കുടിയേറ്റക്കാർക്കു നേരേ ആക്രമണങ്ങൾ തുടങ്ങി.

ഇതേ തുടർന്നാണ് വ്യാജ വാർത്തകളെ കുറിച്ച് തിരിച്ചറിയാൻ പുതിയ പാഠ്യ പദ്ധതി നിലവിൽ വരുന്നത്

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

May 2nd, 2023

e-cigarettes-banned-in-australia-ePathram
കൗമാര പ്രായക്കാര്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ യിലും ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുവാന്‍ ഒരുങ്ങുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും. ഇതിന്‍റെ മുന്നോടിയായി അവയുടെ ഇറക്കുമതി രാജ്യത്ത് നിര്‍ത്തലാക്കും.

പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ഇ- സിഗരറ്റ് വ്യാപകമാണ് എന്നു ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്‌ലറിനെ ഉദ്ധരിച്ച് ദ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോട്ടിന്‍, ഇ-സിഗരറ്റുകള്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണ്. പുകയില മുക്തം എങ്കിലും നിരവധി രാസ വസ്തുക്കള്‍ അടങ്ങിയതാണ് ഇ-സിഗരറ്റു വേപ്പുകള്‍. ഇത് മറ്റ് ആരോഗ്യ പ്രശ്‍നങ്ങൾക്കും മാരക രോഗങ്ങള്‍ക്കും കാരണമാകും എന്നും അധികൃതര്‍ വിലയിരുത്തുന്നു. Twitter

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പെൺകുട്ടികൾ പാടുന്നതിന് വിലക്ക്

March 14th, 2021

afghanistan-girls-epathram

കാബുൾ: മുതിർന്ന പെൺകുട്ടികൾ പൊതു വേദിയിൽ പാട്ട് പാടുന്നത് വിലക്കിയ സംഭവം അന്വേഷിക്കും എന്ന് അഫ്ഗാനിസ്ഥാൻ വിദ്യഭ്യാസ മന്ത്രാലയം അറിയിച്ചു. പന്ത്രണ്ട് വയസിനു മുകളിൽ പ്രായമുള്ള പെൺകുട്ടികൾ സ്ക്കൂളിലെ ചടങ്ങുകളിൽ പങ്കെടുത്ത് പൊതു വേദികളിൽ പാടുന്നത് കഴിഞ്ഞ ദിവസം വകുപ്പ് ഡയറക്ടർ വിലക്കിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൻ വിവാദം ആയതിനെ തുടർന്നാണ് മന്ത്രാലയം പ്രസ്തുത ഉത്തരവ് തങ്ങളുടെ നയത്തിന് വിരുദ്ധമാണ് എന്ന നിലപാട് വ്യക്തമാക്കിയത്. സംഭവം വിശദമായി അന്വേഷിക്കും അന്നും ഉചിതമായ നടപടി സ്വീകരിക്കും എന്നും വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുലപ്പാല്‍ കൊറോണ പ്രതിരോധത്തിന് : ഗവേഷണവുമായി റഷ്യ

May 28th, 2020

breast-feeding-milk-protein-protect-corona-virus-ePathram
മോസ്‌കോ : മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനു കൾക്ക് കൊറോണ വൈറസിനെ പ്രതി രോധി ക്കുവാന്‍ ശേഷി ഉണ്ടായേക്കും എന്ന് റഷ്യന്‍ ഗവേഷകര്‍. മുല പ്പാലിലെ ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ് നവ ജാത ശിശു ക്കളെ വൈറസ് ബാധയില്‍ നിന്നും സംരക്ഷിക്കുന്നത്.

മറ്റുള്ളവരെ അപേക്ഷിച്ച് നവജാത ശിശുക്കളില്‍ കൊവിഡ് വൈറസ് ബാധ കുറവ് ആണെ ന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാന ത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമന ത്തില്‍ എത്തിയത്. ഈ വിഷയ ത്തില്‍ ഗവേഷണം നടത്തി കൊവിഡ് വൈറസിനു എതിരായ മരുന്ന് വികസിപ്പിക്കുവാന്‍ തയ്യാറെടുക്കുക യാണ് റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗ ത്തിലെ ഗവേഷകര്‍.

ലാക്ടോ ഫെറിന്‍ ശരീരത്തിലെ പ്രതിരോധ സംവി ധാനത്തെ ശക്തി പ്പെടു ത്തുന്ന പ്രോട്ടീന്‍ ആണ്. നവജാത ശിശുക്കളില്‍ രോഗ പ്രതിരോധ സംവിധാനം വികസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബാക്ടീരിയ, വൈറസ് ആക്രമണങ്ങളില്‍ നിന്ന് ശിശുക്കളെ സംരക്ഷിക്കുന്നത് ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ്.

അതിനാല്‍ ശിശുക്കളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഈ പ്രോട്ടീന്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നും ഗവേഷകര്‍ പറയുന്നു. ആട്ടിന്‍ പാലില്‍ നിന്ന് ജനിതക പരിഷ്‌കരണം നടത്തിയ പ്രൊട്ടീന്‍ 2007 ല്‍ റഷ്യന്‍ ഗവേഷ കര്‍ വികസിപ്പിച്ചിരുന്നു. നിയോ ലാക്ടോ ഫെറിന്‍ എന്നാണ് ഗവേഷകര്‍ ഇതിന് പേര്‍ നല്‍കിയത്.

ഇതിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധി ക്കുവാനുള്ള ശേഷി യുണ്ട്. കൊറോണ വൈറസിന് എതിരെ നിയോ ലാക്ടോ ഫെറിന്റെ ഈ ശേഷി, ഉപയോഗി ക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി

June 16th, 2019

murtaja-qurisis_epathram

റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി വധശിക്ഷ വിധിച്ച 18 കാരന്റെ വധശിക്ഷ സൗദി റദ്ദാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് സൗദിഭരണകൂടം വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ചെയ്തത്.

സൗദി സര്‍ക്കാരിനെതിരേ പ്രതിഷേധ സൈക്കിള്‍ റാലി നടത്തിയെന്ന കുറ്റമാരോപിച്ചാണ് അന്ന് പത്ത് വയസ്സ് പ്രായമുണ്ടായിരുന്ന മുര്‍തജ ഖുറൈരിസിനു സൗദി വധശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പു ചെയ്ത കുറ്റത്തിനു 18 കാരനു വധശിക്ഷ വിധിച്ചതിനെതിരേ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വധശിക്ഷ റദ്ദാക്കാനുള്ള അധികൃതരുടെ നടപടി. മുര്‍തജ ഖുറൈരിസിനെ 2022ല്‍ വിട്ടയച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- അവ്നി

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ

August 26th, 2018

vatican-pope-francis-ePathram
ഡബ്ലിൻ : പുരോഹിതന്മാരുടെ ലൈംഗിക അതി ക്രമ ങ്ങൾക്ക് എതിരെ ബന്ധപ്പെട്ട അധി കാരി കള്‍ നടപടി കള്‍ എടുക്കാത്തത് സമൂഹ ത്തിന് ആകെ നാണക്കേട് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

അയർ ലൻഡിലെ ഡബ്ലിൻ കൊട്ടാര ത്തിൽ നൽകിയ സ്വീകരണ ച്ചട ങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. രണ്ടു ദിവ സത്തെ ഔദ്യോഗിക സന്ദർ ശന ത്തി നായി അയർ ലൻഡില്‍ എത്തിയ തായിരുന്നു മാര്‍പ്പാപ്പ.

കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവ ത്തില്‍ പോലും കുറ്റക്കാര്‍ക്ക് എതിരെ സഭ യി ലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ല. ബിഷപ്പു മാരും മത മേലദ്ധ്യക്ഷ ന്മാരും ഇക്കാര്യ ത്തില്‍ സ്വീക രിച്ച നില പാടു കളാണ് ജന രോഷ ത്തിന് കാരണം ആയി രിക്കു ന്നത്. അത് സ്വാഭാവി കവു മാണ്. ക്രിസ്തീയ സഭ ക്കു തന്നെ നാണ ക്കേടും ദുഖവും ഉണ്ടാ ക്കുന്ന അവസ്ഥ യാണ് ഇപ്പോഴുള്ളത്.

ക്രൂരതകള്‍ വിനോദം ആക്കി മാറ്റിയ വൈദികരെ മാര്‍ പ്പാപ്പ തള്ളിപ്പറഞ്ഞു. പുരോഹിത ന്മാരുടെ ലൈംഗിക പീഡന ത്തിനു വിധേയ രായ കുട്ടി കളു മായി മാര്‍ പ്പാപ്പ ഒന്നര മണിക്കൂറോളം ചെല വഴി ക്കുകയും അവരു ടെ പരാതി കൾ കേൾക്കുകയും ചെയ്തു.

അയർ ലൻഡിൽ ലൈംഗിക അതിക്രമങ്ങൾ നട ത്തിയ പുരോഹിതർക്ക് എതിരെ ശക്തമായ നട പടി സ്വീക രിക്കണം എന്ന് ഐറിഷ് പ്രധാന മന്ത്രി ലിയോ വരാദ് കര്‍  മാർപാപ്പ യോട് ആവശ്യ പ്പെട്ടി രുന്നു.

പ്രധാന മന്ത്രി യുടെ അഭ്യർത്ഥന പ്രകാര മാണ് മാര്‍പ്പാപ്പ ഇവിടെ എത്തി ഇര കളുമായി സംവദിച്ചത്. ക്രിസ്ത്യൻ രാജ്യ മായ അയർ ലൻ ഡിൽ 39 വർഷത്തെ ഇട വേളക്കു ശേഷമാണ് മാർപാപ്പ യുടെ സന്ദർശനം.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനിലെ സ്കൂളില്‍ ഭീകരണാക്രമണം; മരണം 125 കവിഞ്ഞു

December 16th, 2014

peshawar-attack-epathram

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പെഷവാറിലെ ആര്‍മി പബ്ലിക് സ്കൂളിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നൂറില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയരുവാന്‍ സാധ്യതയുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.

സൈന്യം നടത്തുന്ന സ്കൂളിനു നേരെ സൈനിക വേഷത്തില്‍ എത്തിയ ഭീകരന്മാര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തെഹ്‌രീകെ താലിബാന്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയുന്നു. സ്ഫോടക വസ്തുക്കളും തോക്കുകളുമടക്കം വന്‍ തോതില്‍ ആയുധങ്ങളുമായി ഒരു ചാവേര്‍ സംഘമാണ് ആക്രമണത്തിനെത്തിയത്. ഭീകരര്‍ നിരവധി കുട്ടികളേയും അധ്യാപകരേയും ബന്ദികളാക്കി വെച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ മോചിപ്പിച്ചതായി സൈന്യം അവകാശപ്പെട്ടു.

ഭീകരന്മാര്‍ നടത്തിയ വെടിവെപ്പും ഒപ്പം പരിക്കേറ്റ കുട്ടികളുടേയും അധ്യാപകരുടേയും നിലവിളികളും കൊണ്ട് സ്കൂള്‍ പരിസരം യുദ്ധക്കളമായി മാറി. പ്രദേശത്ത് ഭീകരന്മാരും സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് ദൃക്‌‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭീകര്‍ക്കെതിരെ ചെറുത്തു നിന്ന വിദ്യാര്‍ഥികളേയും അധ്യാപകരേയും നിരത്തി നിര്‍ത്തി വെടി വെച്ച് കൊല്ലുകയായിരുന്നു. അധ്യപകരില്‍ ചിലരെ ജീവനോടെ തീ കൊളുത്തിയെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളിന്റെ പിന്‍‌വാതിലൂടെ കുട്ടികളെ സൈന്യം രക്ഷപ്പെടുത്തി. പരിക്കേറ്റ പലര്‍ക്കും സൈനികര്‍ പ്രഥമ ശ്രുശ്രൂഷ നല്‍കി. പ്രദേശത്തെ നാല് ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് പ്രത്യേക പരിചരണത്തിനായുള്ള സൌകര്യം ഒരുക്കി.

കുട്ടികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ ലോക നേതാക്കള്‍ നടുക്കം പ്രകടിപ്പിച്ചു. നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് ദു:ഖം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൈലാശ് സത്യാർത്ഥിക്കും മലാല യൂസുഫ്സായിക്കും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

October 11th, 2014

kailash-satyarthi-malala-yousafzai-nobel-peace-prize-epathram

ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇന്ത്യാക്കാരനായ കൈലാശ് സത്യാർത്ഥി, പാക്കിസ്ഥാൻകാരി മലാല യൂസുഫ്സായി എന്നിവർക്ക് നൽകുമെന്ന് നൊബേൽ പുരസ്കാര സമിതി പ്രഖ്യാപിച്ചു. കുട്ടികൾക്ക് നേരെയുള്ള അടിച്ചമർത്തലിന് എതിരെയും കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായുള്ള അവകാശത്തിന് വേണ്ടിയും നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരങ്ങൾ നൽകുന്നത്.

മദ്ധ്യപ്രദേശ് സ്വദേശിയായ കൈലാശ് സത്യാർത്ഥി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തുടങ്ങിയ ബച്പൻ ബചാവോ ആന്ദോളൻ 80,000 ത്തിലേറെ കുട്ടികൾക്ക് തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായകരമായി.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാന്റെ നയത്തെ എതിർത്ത മലാലയെ താലിബാൻ ഭീകരവാദികൾ തലയ്ക്ക് വെടിവെച്ച് കൊല്ലാൻ ശ്രമിച്ചിരുന്നു.

എപ്പോള്‍ വേണമെങ്കിലും ചീറിപ്പാഞ്ഞു വരുന്ന ഒരു വെടിയുണ്ടയില്‍ ജീവന്‍ നഷ്ടപ്പെടും എന്ന ഉറപ്പുണ്ടെങ്കിലും മത ഭീകരത അതിന്റെ എല്ലാ രൌദ്ര ഭാവവും എടുത്ത് ഉറഞ്ഞാടുന്ന പാക്കിസ്ഥാനിലെ സാത്ത് താഴ്‌വരയില്‍ ജീവന്‍ പോലും നഷ്ടപ്പെടുത്തുവാന്‍ തയ്യാറായി, ഭീകരതയോട് സന്ധിയില്ലാതെ തന്റെ കര്‍മ്മപഥത്തില്‍ അടിപതറാതെ മുന്നേറിയതിന്റെ പേരിലാണ് മലാല യൂസുഫ് സായി എന്ന പതിനാലുകാരി ലോകത്തിന്റെ പൊന്നോമയായത്. മലാലയോടുള്ള ആദരവിന്റെ ഭാഗമായി ലോകമെമ്പാടും നവമ്പര്‍ 10ന് മലാല ദിനമായി ആചരിക്കുവാന്‍ ഐക്യ രാഷ്ട്ര സഭ തീരുമാനിക്കുകയും ചെയ്തിരുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കാറിന്റെ വാതിലടക്കാത്തതിനു ഭാര്യയെ മൊഴിചൊല്ലി

September 28th, 2014

ജിദ്ദ: ഭാര്യ കാറിന്റെ വാതില്‍ അടച്ചില്ലെങ്കില്‍ ആരെങ്കിലും ഭാര്യയെ മൊഴിചൊല്ലുമോ? അതിശയം എന്ന് തോന്നാം എന്നാല്‍ സംഗതി സത്യമാണെന്ന് സൌധിയില്‍ നിന്നും ഉള്ള വാര്‍ത്ത. കാറിന്റെ വാതില്‍ അടച്ചില്ല എന്ന കാരണത്താല്‍ സൌദി അറേബ്യയിലെ ജിദ്ദയില്‍ യുവാവ് ഭാര്യയെ മൊഴിചൊല്ലി. വിനോദയാത്ര കഴിഞ്ഞ് വീട്ടിലെത്തിയതായിരുന്നു കുടുമ്പം. കാറില്‍ നിന്നും ഇറങ്ങി ഭാര്യയോട് വാതില്‍ അടക്കുവാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടു. എന്നാല്‍ നിങ്ങള്‍ക്ക് അടച്ചു കൂടെ എന്ന് ഭാര്യ തിരിച്ചു ചോദിച്ചു. . കാറിന്റെ വാതില്‍ അടച്ചില്ലെങ്കില്‍ വീട്ടില്‍ കയറേണ്ട എന്ന് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഭാര്യയും വിട്ടു കൊടുക്കുവാന്‍ തയ്യാറായില്ല.ഇതേ തുടര്‍ന്ന് പ്രകോപിതനായ യുവാവ് ഭാര്യയെ മൊഴിചൊല്ലുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് യുവതി തന്റെ സ്വന്തം വീട്ടിലേക്ക് പോയി. സുഹൃത്തുക്കളും ബന്ധുക്കളും ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും ഇത്രയും ഉത്തരവാദിത്വം ഇല്ലാത്ത ഒരാള്‍ക്കൊപ്പം ജീവിക്കുവാന്‍ തനിക്ക് താല്പര്യമില്ലെന്ന് യുവതി വ്യക്തമാക്കി. അറബ് ന്യൂസ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 5123»|

« Previous « വിയറ്റ്നാം എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസുമാരുടെ ബിക്കിനി വിപ്ളവം
Next Page » അമേരിക്കയിലും മോഹന്‍ ലാല്‍ മോദിയെ കുഴപ്പത്തിലാക്കി »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine