മോസ്‌കോ : മുലപ്പാലില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനു കൾക്ക് കൊറോണ വൈറസിനെ പ്രതി രോധി ക്കുവാന്‍ ശേഷി ഉണ്ടായേക്കും എന്ന് റഷ്യന്‍ ഗവേഷകര്‍. മുല പ്പാലിലെ ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ് നവ ജാത ശിശു ക്കളെ വൈറസ് ബാധയില്‍ നിന്നും സംരക്ഷിക്കുന്നത്.
മറ്റുള്ളവരെ അപേക്ഷിച്ച് നവജാത ശിശുക്കളില്‍ കൊവിഡ് വൈറസ് ബാധ കുറവ് ആണെ ന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാന ത്തിലാണ് ഗവേഷകര്‍ ഇത്തരമൊരു നിഗമന ത്തില്‍ എത്തിയത്. ഈ വിഷയ ത്തില്‍ ഗവേഷണം നടത്തി കൊവിഡ് വൈറസിനു എതിരായ മരുന്ന് വികസിപ്പിക്കുവാന്‍ തയ്യാറെടുക്കുക യാണ് റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സിലെ ജീന്‍ ബയോളജി വിഭാഗ ത്തിലെ ഗവേഷകര്‍.
ലാക്ടോ ഫെറിന്‍ ശരീരത്തിലെ പ്രതിരോധ സംവി ധാനത്തെ ശക്തി പ്പെടു ത്തുന്ന പ്രോട്ടീന്‍ ആണ്. നവജാത ശിശുക്കളില്‍ രോഗ പ്രതിരോധ സംവിധാനം വികസിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബാക്ടീരിയ, വൈറസ് ആക്രമണങ്ങളില്‍ നിന്ന് ശിശുക്കളെ സംരക്ഷിക്കുന്നത് ലാക്ടോ ഫെറിന്‍ എന്ന പ്രോട്ടീന്‍ ആണ്.
അതിനാല്‍ ശിശുക്കളില്‍ മാത്രമല്ല മുതിര്‍ന്നവരിലും ഈ പ്രോട്ടീന്‍ പ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കും എന്നും ഗവേഷകര്‍ പറയുന്നു. ആട്ടിന്‍ പാലില്‍ നിന്ന് ജനിതക പരിഷ്‌കരണം നടത്തിയ പ്രൊട്ടീന്‍ 2007 ല്‍ റഷ്യന്‍ ഗവേഷ കര്‍ വികസിപ്പിച്ചിരുന്നു. നിയോ ലാക്ടോ ഫെറിന്‍ എന്നാണ് ഗവേഷകര്‍ ഇതിന് പേര്‍ നല്‍കിയത്.
ഇതിന്ന് ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ പ്രതിരോധി ക്കുവാനുള്ള ശേഷി യുണ്ട്. കൊറോണ വൈറസിന് എതിരെ നിയോ ലാക്ടോ ഫെറിന്റെ ഈ ശേഷി, ഉപയോഗി ക്കാന്‍ കഴിയുമോ എന്നാണ് ഇപ്പോള്‍ ഗവേഷകര്‍ പരിശോധിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, കുട്ടികള്‍, റഷ്യ, വൈദ്യശാസ്ത്രം, സ്ത്രീ