സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

August 16th, 2022

imran-khan-epathram

ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശകാര്യ നയങ്ങളെ വീണ്ടും പ്രശംസിച്ച് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ നടന്ന പൊതു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയ ശങ്കറിന്‍റെ വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തേയും വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചത്. പാക് പ്രസിഡണ്ട് പദവിയിൽ ഉള്ളപ്പോഴും ഇമ്രാൻ ഖാൻ ഇന്ത്യയുടെ വിദേശ നയങ്ങളെ പ്രശംസിച്ചിരുന്നു.

റഷ്യയുടെ പക്കല്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു എങ്കിലും അത് വക വെക്കാതെ സ്വന്തം നില പാടില്‍ ഉറച്ചു നില്‍ക്കും എന്ന് അറിയിച്ച ഇന്ത്യയെ കുറ്റപ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളെ ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.

എസ്. ജയശങ്കര്‍ സ്ലൊവാക്യയില്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ്പ് ആയിരുന്നു ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

പാകിസ്ഥാനും ഇന്ത്യക്കും ഒന്നിച്ചാണ് സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വിദേ ശനയം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി മാറി പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍.

റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങരുത് എന്ന് ഇന്ത്യയോട് അമേരിക്ക ഉത്തരവിട്ടു. അമേരിക്കയുടെ നയ തന്ത്ര സുഹൃത്താണ് ഇന്ത്യ, പാകിസ്ഥാന്‍ അങ്ങനെ അല്ല. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശത്തിനു ഇന്ത്യയുടെ വിദേശ കാര്യവകുപ്പു മന്ത്രി നല്‍കിയ മറുപടി നമുക്കു കാണാം എന്നു പറഞ്ഞായിരുന്നു എസ്. ജയ ശങ്കറിന്‍റെ വീഡിയോ ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണം : ഹാഫിസ് സഈദിന് 32 വര്‍ഷം തടവ്

April 9th, 2022

hafiz-saeed-epathram
കറാച്ചി : മുംബൈ ഭീകരാക്രമണക്കേസിൽ പ്രതി ഹാഫിസ് സഈദിന് 32 വർഷം കൂടി തടവു ശിക്ഷ. ഭീകര സംഘടന കൾക്ക് സാമ്പത്തിക സഹായം നൽകിയ കേസുകളിലാണ് പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ കോടതി യുടെ വിധി. ഇയാളുടെ സ്വത്തുക്കള്‍ എല്ലാം കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.

ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ 2020 ലും ഹാഫിസിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മുംബൈ ഭീകര ആക്രമണ ത്തിന്‍റെ മുഖ്യ ആസൂത്രകനും ജമാഅത്തു ദ്ദഅവ സ്ഥാപകനുമാണ് ഹാഫിസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍

March 21st, 2022

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശ നയത്തെ പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. സ്വതന്ത്രവും ജനക്ഷേമ പരവുമാണ് ഇന്ത്യയുടെ വിദേശ നയം എന്നാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ ക്വാഡ് (QUAD) സഖ്യത്തില്‍ അംഗം ആയിരിക്കെ തന്നെ അമേരിക്ക യുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രശംസിച്ചു കൊണ്ടാണ് ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ ഖാന്‍ ഇങ്ങിനെ പറഞ്ഞത്.

‘ഞാന്‍ ഇന്ന് ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. അവര്‍ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശനയം നില നിര്‍ത്തിയിട്ടുണ്ട്. അമേരിക്ക യുമായി ഇന്ത്യ സഖ്യത്തിലാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവർക്ക് കൂടെ നാലു രാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ ഇന്ത്യ അംഗമാണ്. എന്നാൽ അവർ പക്ഷം പിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ വിദേശ നയം ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്’. ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ന്യൂസ് പോർട്ടൽ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ജനക്ഷേമം മുന്നിൽ കണ്ടു കൊണ്ടാണ് താനും വിദേശ നയം സ്വീകരിക്കുന്നത്. ആർക്കു മുന്നിലും തലകുനിക്കില്ല എന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല : നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് കോടതി

May 20th, 2020

pakistan-prison-epathram

ഇസ്ലാമാബാദ് : കൊറോണ വൈറസ് വ്യാപനം തടയു വാന്‍ പാക്കിസ്ഥാനില്‍ ഏര്‍പ്പെടു ത്തിയ നിയന്ത്രണങ്ങള്‍ നീക്കണം എന്ന് പാക്ക് സുപ്രീം കോടതി വിധി.

കൊറോണ ഒരു പകര്‍ച്ച വ്യാധി അല്ല എന്നു പറഞ്ഞ കോടതി, കൊറോണക്ക് എതിരെ യുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് വേണ്ടി എന്തിനാണ് അധികമായി പണം ചെലവാക്കുന്നത് എന്നും സര്‍ക്കാരിനോട് ചോദിച്ചു.

സുപ്രീം കോടതി സ്വമേധയാലുള്ള ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി യുടെ അധി കാരം ഉപയോഗിച്ച് ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് ഇറക്കിയത്. സുപ്രീം കോടതി ഉത്തരവിനെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സ്വാഗതം ചെയ്തു.

ആരോഗ്യ വകുപ്പിന്ന് എതിര്‍പ്പില്ല എങ്കില്‍ ഷോപ്പിംഗ് മാളുകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണം എന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്തെ നിയന്ത്ര ണങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്യുന്ന തിനെ ഡോക്ടര്‍ മാരും മറ്റു ആരോഗ്യ പ്രവര്‍ത്ത കരും വിമര്‍ശിച്ചു.

ആരോഗ്യ സംവിധാനം തകരുകയും പെട്ടെന്ന് വൈറസ് വ്യാപനം ഉണ്ടാവും എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്ത് കൊറോണ വ്യാപനം പ്രതീക്ഷിച്ച രീതിയില്‍ ഉയര്‍ന്നിട്ടില്ല എന്നതി നാല്‍ ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കും എന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയെ പിന്തുണക്കുന്ന രാജ്യ ങ്ങൾക്ക് നേരെ മിസൈൽ ആക്രമണം : പാക് മന്ത്രി യുടേ ഭീഷണി

October 30th, 2019

pakistan-flag-ePathram
ഇസ്ലാമാബാദ് : കശ്മീർ വിഷയ ത്തില്‍ ഇന്ത്യയെ പിന്തുണ ക്കുന്ന രാജ്യങ്ങള്‍ പാകി സ്ഥാന്റെ ശത്രുക്കള്‍ എന്നും അവർ ആരായിരുന്നാലും അവർക്കു നേരെ മിസൈൽ ആക്രമണം നടത്തും എന്നും പാക് മന്ത്രി അലി അമിൻ.

കശ്മീർ, ഗിൽജിത്ത്, ബാൾട്ടിസ്ഥാന്‍ മേഖല കളുടെ ചുമതല യുള്ള അലി അമിൻ ഗന്ദാപുര്‍ നടത്തിയ പ്രകോ പന പര മായ ഈ വിവാദ പ്രസ്താവന യുടെ വീഡിയോ ദൃശ്യ ങ്ങൾ പാക് മാധ്യമ പ്രവര്‍ത്ത കരാണ് ട്വിറ്ററി ലൂടെ പുറത്തു വിട്ടത്.

കശ്മീർ വിഷയ ത്തിൽ ഇന്ത്യ യുമായി പ്രശ്ന ങ്ങള്‍ ഉണ്ടായാൽ പാക്കിസ്ഥാൻ യുദ്ധ ത്തിനു നിർബ്ബന്ധിതര്‍ ആകും. അപ്പോള്‍ ഇന്ത്യക്ക് പിന്തുണ നൽകുന്ന രാജ്യ ങ്ങളെ ഞങ്ങൾ ശത്രു ക്കളായി കണക്കാക്കും. യുദ്ധ ത്തിൽ ഇന്ത്യക്ക് എതിരെയും അവരെ പിന്തുണക്കുന്ന രാജ്യ ങ്ങൾക്ക് എതിരേയും ഞങ്ങൾ മിസൈൽ തൊടുത്തു വിടും എന്നും പാക് മന്ത്രി പറഞ്ഞു.

ജമ്മു കശ്മീരി ന്റെ പ്രത്യേക പദവി എടുത്തു മാറ്റി യതിനു പിന്നാലെ ഇന്ത്യ – പാക് ബന്ധം കൂടുതൽ വഷളാവുകയും ഇന്ത്യയുമായുള്ള ഉഭയ കക്ഷി സഹ കരണ ങ്ങൾ പാക്കി സ്ഥാൻ ഏക പക്ഷീയ മായി പിൻവലിക്കുകയും ചെയ്തിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തീവ്രവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുടെ പങ്കാളിയായത് പാകിസ്ഥാന്‍റെ മണ്ടത്തരം: ഇമ്രാന്‍ ഖാന്‍

September 24th, 2019

imran-khan-epathram

ന്യൂയോര്‍ക്ക്: യുഎസ് വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് (9/11) ശേഷം ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അമേരിക്കയുടെ പങ്കാളിയായതാണ് പാകിസ്ഥാന്‍ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 9/11 ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ അമേരിക്കയുടെ ഒപ്പം ചേര്‍ന്നത് രാജ്യം ചെയ്ത ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. 70,000 പാകിസ്ഥാനികള്‍ക്കാണ് ഇതിലൂടെ ജീവന്‍ നഷ്ടപ്പെട്ടത്. ഏകദേശം 200 ബില്യണ്‍ നഷ്ടമാണ് പാക് സമ്പത്ത് വ്യവസ്ഥയ്ക്കുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്കില്‍ ഫോറിന്‍റിലേഷന്‍സ് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്ഗാനിസ്ഥാനില്‍ ഭീകരരെ പൂര്‍ണമായും അമര്‍ച്ച ചെയ്യാന്‍ സാധിക്കാത്തതില്‍ നാം ഇപ്പോഴും യുഎസിനെ പഴിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാനകാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘1980 കളില്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്‍റെ അധിനിവേശത്തെ ചെറുക്കുന്നതിന് വേണ്ടി അമേരിക്കയെ സഹായിച്ചത് പാക്കിസ്ഥാനും പരിശീലനം ലഭിച്ച അല്‍ഖ്വയിദ ഗ്രൂപ്പുമായിരുന്നു. അന്ന് പാക്കിസ്ഥാന്‍ സൈന്യവും രഹസ്യാന്വേഷണ ഏജന്‍സിയുമാണ് അല്‍ഖ്വയിദയെ പരിശീലിപ്പിച്ചത്.

പിന്നീട് അമേരിക്ക അഫ്ഗാനിസ്ഥാനിലെത്തിയപ്പോള്‍ അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ തീവ്രവാദത്തിനെതിരെ എന്ന നിലയിലേക്ക് വിലയിരുത്തപ്പെട്ടു.അന്ന് പരിശീലനം നേടിയ എല്ലാവരെയും പിന്നീട് ഭീകരവാദികളായി യുഎസ് മുദ്രകുത്തുകയാണ് ചെയ്തത്’. 9/11 ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ അമേരിക്കയ്ക്ക് ഒപ്പം ചേരുകയും, ഞങ്ങള്‍ പരിശീലിപ്പിച്ചവര്‍ക്കെതിരെ തന്നെ ഞങ്ങള്‍ക്ക്തിരിയേണ്ടി വന്നുവെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാൻ ആക്രമി ക്കുവാൻ മന്‍ മോഹന്‍ സിംഗ് പദ്ധതിയിട്ടിരുന്നു : ഡേവിഡ് കാമറോണ്‍

September 19th, 2019

david-cameron-manmohan-singh-epathram ലണ്ടന്‍ : മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രി യായിരുന്നപ്പോള്‍ പാകി സ്ഥാന് എതിരെ സൈനിക നടപടി ക്ക് ഇന്ത്യ തയ്യാറെടു ത്തിരുന്നു എന്നുള്ള വെളി പ്പെടു ത്തലു മായി ബ്രിട്ടീഷ് മുന്‍ പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍.

2011 ലെ മുംബൈ ഭീകരാക്രമണത്തി ന്റെ പശ്ചാത്ത ലത്തില്‍ ആയിരുന്നു ഇത് എന്ന് ‘ഫോര്‍ ദ റിക്കോര്‍ഡ്’ എന്ന പേരില്‍ ഇറങ്ങിയ ഓര്‍മ്മ ക്കുറിപ്പു കളുടെ സമാഹാര ത്തിലാണ് ഡേവിഡ് കാമ റോണ്‍ ഇക്കാര്യം പറഞ്ഞിരി ക്കുന്നത്.

മന്‍മോഹന്‍ സിംഗ് ഒരു വിശുദ്ധനായ മനുഷ്യന്‍ എന്നാണ് കാമറോണ്‍ വിശേ ഷിപ്പിച്ചത്. സിംഗുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. 2011 ലെ മുംബൈ ഭീകര ആക്രമണ ത്തിനു ശേഷം ഡേവിഡ് കാമറോൺ ഇന്ത്യ സന്ദർശി ച്ചിരുന്നു. അന്ന് മന്‍ മോഹൻ സിംഗു മായി നടത്തിയ ചർച്ചയിലാണ് സൈനിക നടപടി അടക്കമുള്ള കാര്യങ്ങളെ കുറിച്ച് തന്നോട് വിശദീ കരിച്ചത്.

ഇന്ത്യ നേരിടുന്ന വെല്ലുവിളി കളെ കുറിച്ചു വ്യക്ത മായ ധാരണ മന്‍ മോഹന്‍ സിംഗിന്ന് ഉണ്ടായി രുന്നു എന്നും കാമറോണ്‍ കുറിച്ചു. ഇന്ത്യയുമായി പുതിയ പങ്കാളി ത്തം ആവശ്യ മാണ് എന്ന നില പാടാണ് താന്‍ സ്വീകരി ച്ചിരു ന്നത്. ലോകത്തിലെ ഏറ്റവും പഴയ ജനാധി പത്യ രാജ്യവും ലോക ത്തിലെ ഏറ്റവും വലിയ ജനാധി പത്യ രാജ്യവും തമ്മി ലുള്ള ബന്ധ ത്തി ന്റെ സാദ്ധ്യതകളാണ് താന്‍ തേടിയി രുന്നത്.

അമേരിക്ക യുമായി ഉണ്ടായിരുന്ന പ്രത്യേക ബന്ധത്തി നു പകരം ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളു മായുള്ള സവിശേഷ ബന്ധമാണ് താന്‍ ആഗ്രഹിച്ചിരു ന്നത് എന്നും കാമറോണ്‍ വ്യക്ത മാക്കുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജമ്മു കശ്മീ‍ർ വിഭജനത്തിനെതിരെ നിലപാടെടുത്ത് ചൈന

August 7th, 2019

china-epathram

ബെയ്ജിംഗ്: ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ടായി വിഭജിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ചൈന. ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ ഏകപക്ഷീയ നടപടികൾ പാടില്ലെന്നും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും ചൈന വ്യക്തമാക്കി.

ഇന്ത്യ – പാക് സംഘർഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോൾ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ചൈന ആരോപിക്കുന്നു . ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഇന്ത്യും പാക്കിസ്ഥാനും സംഘർഷത്തിനിടയാക്കുന്ന നടപടികൾ എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആഭ്യന്തര വിഷയങ്ങളിൽ പരസ്പരം ഇടപെടരുതെന്നും ഇന്ത്യ ഇതിന് മറുപടി നൽകി. ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാൻ നിലവിലുള്ള ധാരണയുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യ വ്യക്തമാക്കി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാക് പൗരന്മാര്‍ ജൂണ്‍ 30 ന് മുമ്പ് സ്വത്ത് വെളി പ്പെടുത്തണം : ഇമ്രാന്‍ ഖാന്‍

June 11th, 2019

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : രാജ്യം സാമ്പത്തിക പ്രതി സന്ധി നേരിടു ന്നതി നാല്‍ എല്ലാ പൗര ന്മാരും ജൂണ്‍ 30 ന് മുമ്പ് സ്വത്തു വിവര ങ്ങള്‍ വെളി പ്പെടു ത്തണം എന്ന് പാകി സ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍.

നികുതി കള്‍ കൃത്യ മായി അടച്ചില്ല എങ്കില്‍ രാജ്യ ത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. ബിനാമി സ്വത്തു ക്കള്‍, ബിനാമി ബാങ്ക് അക്കൗ ണ്ടുകള്‍, വിദേശ രാജ്യ ങ്ങളില്‍ നിക്ഷേപി ച്ചിരി ക്കുന്ന പണത്തി ന്റെ വിവര ങ്ങള്‍ എന്നിവ യാണ് ജൂണ്‍ 30 ന് മുമ്പ് വെളിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടി രിക്കുന്നത്.

ബിനാമി സ്വത്തു വിവര ങ്ങളേ ക്കുറി ച്ചുള്ള മുഴുവന്‍ വിവര ങ്ങളും അന്വേ ഷണ ഏജന്‍ സിക ളുടെ പക്കല്‍ ഉണ്ട് എന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.

റിയല്‍ എസ്റ്റേറ്റ് ഒഴികെ പാക്കിസ്ഥാനി ലെ ബിനാമി സ്വത്തു ക്കള്‍ വെളി പ്പെടു ത്തിയാല്‍ നാലു ശതമാനം മാത്രം നികുതി ഈടാക്കി അതിനെ കണ ക്കില്‍ പ്പെട്ടി ട്ടുള്ള സ്വത്തു ക്കളായി മാറ്റാം.

രാജ്യത്തെ ബാങ്കു കളില്‍ ബിനാമി പേരുകളില്‍ നിക്ഷേ പിച്ചി ട്ടുള്ള പണം, വിദേശ ബാങ്കു കളില്‍ സൂക്ഷിച്ചി ട്ടുള്ള പണം എന്നി വക്ക് ആറ് ശതമാനം നികുതിയും ഈടാക്കും എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ജൂണ്‍ 30 ന് ശേഷം ആര്‍ക്കും ഇനി അവസരം നല്‍കില്ല എന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ

May 24th, 2019

modi-epathram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ.നരേന്ദ്ര മോദിയെ അഭിനന്ദിക്കാൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് ആദ്യം രംഗത്തെത്തിയത്. ബിജെപിയുടെയും സഖ്യകക്ഷികളുടെയും വിജയത്തില്‍ മോദിയ്ക്ക് അഭിനന്ദനമറിയിക്കുന്നതായി ഇമ്രാൻ ഖാൻ പറഞ്ഞു. ദക്ഷിണേഷ്യയില്‍ സമാധാനത്തിനും, വികസനത്തിനും സമ്പല്‍ സമൃദ്ധിയ്ക്കുമായി അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിക്കാനായി കാത്തിരിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍.

ചൈന പ്രസിഡന്‍റ് സി ജിന്‍പിംഗ് , റഷ്യന്‍ പ്രധാനമന്ത്രി വ്ലാഡിമിര്‍ പുഡിന്‍, അബുദാബി കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ , ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, വിയറ്റ്നാം പ്രധാനമന്ത്രി ഗുയെന്‍ സുവാന്‍ ഫൂ, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടെ ഷെറിംഗ് , മാലീദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മൊഹമ്മദ് സൊലിഹ് , അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ്‌ ഘനി എന്നിവരും നരേന്ദ്രമോദിയെ അഭിനന്ദിച്ചു.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 1512310»|

« Previous « സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം
Next Page » പ്രവാസികളെ ദുരിതത്തിലാക്കി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ് »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine