സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍

August 16th, 2022

imran-khan-epathram

ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശകാര്യ നയങ്ങളെ വീണ്ടും പ്രശംസിച്ച് പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ നടന്ന പൊതു പരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് ഇന്ത്യന്‍ വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയ ശങ്കറിന്‍റെ വീഡിയോ ക്ലിപ്പ് പ്രദര്‍ശിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ സ്വതന്ത്രമായ വിദേശ നയത്തേയും വിദേശ കാര്യ വകുപ്പു മന്ത്രി എസ്. ജയശങ്കറിനേയും ഇമ്രാന്‍ ഖാന്‍ അഭിനന്ദിച്ചത്. പാക് പ്രസിഡണ്ട് പദവിയിൽ ഉള്ളപ്പോഴും ഇമ്രാൻ ഖാൻ ഇന്ത്യയുടെ വിദേശ നയങ്ങളെ പ്രശംസിച്ചിരുന്നു.

റഷ്യയുടെ പക്കല്‍ നിന്ന് ഇന്ധനം വാങ്ങുന്നതില്‍ അമേരിക്ക അതൃപ്തി പ്രകടിപ്പിച്ചു എങ്കിലും അത് വക വെക്കാതെ സ്വന്തം നില പാടില്‍ ഉറച്ചു നില്‍ക്കും എന്ന് അറിയിച്ച ഇന്ത്യയെ കുറ്റപ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങളെ ഇമ്രാന്‍ ഖാന്‍ രൂക്ഷമായി വിമര്‍ശിച്ചു.

എസ്. ജയശങ്കര്‍ സ്ലൊവാക്യയില്‍ പങ്കെടുത്ത പരിപാടിയുടെ വീഡിയോ ക്ലിപ്പ് ആയിരുന്നു ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

പാകിസ്ഥാനും ഇന്ത്യക്കും ഒന്നിച്ചാണ് സ്വാതന്ത്ര്യം ലഭിച്ചത്. ജനങ്ങളുടെ ആവശ്യം അറിഞ്ഞുള്ള വിദേ ശനയം സ്വീകരിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. സമ്മര്‍ദ്ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി മാറി പാകിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍.

റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങരുത് എന്ന് ഇന്ത്യയോട് അമേരിക്ക ഉത്തരവിട്ടു. അമേരിക്കയുടെ നയ തന്ത്ര സുഹൃത്താണ് ഇന്ത്യ, പാകിസ്ഥാന്‍ അങ്ങനെ അല്ല. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശത്തിനു ഇന്ത്യയുടെ വിദേശ കാര്യവകുപ്പു മന്ത്രി നല്‍കിയ മറുപടി നമുക്കു കാണാം എന്നു പറഞ്ഞായിരുന്നു എസ്. ജയ ശങ്കറിന്‍റെ വീഡിയോ ഇമ്രാന്‍ ഖാന്‍ പ്രദര്‍ശിപ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ വിദേശ നയം ജനങ്ങള്‍ക്കു വേണ്ടിയുള്ളത് : ഇമ്രാന്‍ ഖാന്‍

March 21st, 2022

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : ഇന്ത്യയുടെ വിദേശ നയത്തെ പുകഴ്ത്തി പാകിസ്ഥാന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. സ്വതന്ത്രവും ജനക്ഷേമ പരവുമാണ് ഇന്ത്യയുടെ വിദേശ നയം എന്നാണ് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്.

അമേരിക്കയുടെ ക്വാഡ് (QUAD) സഖ്യത്തില്‍ അംഗം ആയിരിക്കെ തന്നെ അമേരിക്ക യുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പ്രശംസിച്ചു കൊണ്ടാണ് ഒരു റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് ഇമ്രാന്‍ ഖാന്‍ ഇങ്ങിനെ പറഞ്ഞത്.

‘ഞാന്‍ ഇന്ന് ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. അവര്‍ എല്ലായ്‌പ്പോഴും ഒരു സ്വതന്ത്ര വിദേശനയം നില നിര്‍ത്തിയിട്ടുണ്ട്. അമേരിക്ക യുമായി ഇന്ത്യ സഖ്യത്തിലാണ്. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവർക്ക് കൂടെ നാലു രാഷ്ട്ര കൂട്ടായ്മയായ ക്വാഡിൽ ഇന്ത്യ അംഗമാണ്. എന്നാൽ അവർ പക്ഷം പിടിക്കുന്നില്ല. അമേരിക്കയുടെ ഉപരോധം നേരിടുന്ന റഷ്യയില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയുടെ വിദേശ നയം ജനക്ഷേമം ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്’. ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് പാകിസ്ഥാന്‍ ന്യൂസ് പോർട്ടൽ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.

ജനക്ഷേമം മുന്നിൽ കണ്ടു കൊണ്ടാണ് താനും വിദേശ നയം സ്വീകരിക്കുന്നത്. ആർക്കു മുന്നിലും തലകുനിക്കില്ല എന്നും ഇമ്രാൻ ഖാന്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കശ്മീര്‍ പ്രശ്നം പരി ഹരി ക്കുവാന്‍ ചര്‍ച്ച വേണം : ഇമ്രാന്‍ ഖാന്‍

December 5th, 2018

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്ലാമാബാദ് : യുദ്ധം ചെയ്തു കൊണ്ട് കശ്മീര്‍ പ്രശ്നം പരി ഹരി ക്കുവാന്‍ സാധി ക്കുക യില്ല. പകരം സമ വായ ചര്‍ച്ച കളാണ് ആവശ്യം എന്ന് പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍. ചര്‍ച്ചക്കു തയ്യാ റായാല്‍ കശ്മീര്‍ വിഷയം പരി ഹരി ക്കുവാന്‍ സഹാ യക മായ രണ്ടോ മൂന്നോ മാര്‍ഗ്ഗ ങ്ങള്‍ മുന്നോട്ടു വെക്കു വാനാകും എന്നും ഇമ്രാന്‍ ഖാന്‍.

ഇന്ത്യയില്‍ 2004 ലെ ലോക്‌സഭാ തെര ഞ്ഞെടു പ്പില്‍ ബി. ജെ. പി. അധികാരത്തില്‍ വന്നിരുന്നു എങ്കില്‍ കശ്മീര്‍ പ്രശ്‌നം പരി ഹരിക്ക പ്പെടു മായിരുന്നു എന്ന് ഇന്ത്യ യുടെ മുന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌ പേയി യും മുന്‍ വിദേശ കാര്യ മന്ത്രി നട് വര്‍ സിംഗും തന്നോടു പറ ഞ്ഞിരുന്നു എന്നും ഇമ്രാന്‍ ഖാന്‍ വെളിപ്പെടുത്തി.

ആണവായുധം കൈവശമുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഒരു യുദ്ധത്തിന് ഒരിക്കലും സാദ്ധ്യത ഇല്ലാ എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

അയല്‍ രാജ്യ ങ്ങളു മായി സൗഹൃദ പരവും സമാ ധാന പര വുമായ ബന്ധമാണ് പാകി സ്ഥാന്‍ ആഗ്ര ഹിക്കു ന്നത്. എന്നാല്‍ ഇന്ത്യയില്‍ തെര ഞ്ഞെടു പ്പിന്റെ തിരക്കു കാരണം സൗഹൃദ നീക്ക ങ്ങള്‍ക്കുള്ള സാഹചര്യം ഇതു വരെ ഉണ്ടായില്ല എന്നും അതിനായി കാത്തി രിക്കുക യാണ് എന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇമ്രാൻ ഖാന്‍ പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി സത്യപ്രതിജ്ഞ ചെയ്തു

August 18th, 2018

cricketer-imran-khan-as-pakistan-prime-minister-ePathram
ഇസ്‌ലാമാബാദ് : പാക്കിസ്ഥാൻ പ്രധാന മന്ത്രി യായി ക്രിക്കറ്റ് ക്യാപ്റ്റന്‍ ആയിരുന്ന തെഹ്‌രി കെ ഇൻ സാഫ് പാർട്ടി നേതാവ് ഇമ്രാൻ ഖാന്‍ സത്യ പ്രതിജ്ഞ ചെയ്തു അധി കാരം ഏറ്റു.

പ്രസിഡണ്ട് മഹ്മൂൻ ഹുസൈ ൻ സത്യവാചകം ചൊല്ലി ക്കൊടുത്തു. പാക്കിസ്ഥാന്റെ 22–ാം പ്രധാന മന്ത്രി യാണ് അറു പത്തി അഞ്ചു കാര നായ ഇമ്രാൻ ഖാന്‍.

കഴിഞ്ഞ മാസം നടന്ന പൊതു തെര ഞ്ഞെടു പ്പിൽ 116 സീറ്റു കള്‍ നേടി ഏറ്റവും വലിയ ഒറ്റ ക്കക്ഷി യായി പാക്കി സ്ഥാൻ തെഹ്‌രികെ ഇൻ സാഫ് പാർട്ടി (പി. ടി. ഐ) തെര ഞ്ഞെടു ക്ക പ്പെട്ടി രുന്നു. കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെ ടുപ്പിൽ ഭൂരി പക്ഷം തെളി യിച്ച പ്പോള്‍ പാക്കി സ്ഥാൻ പ്രധാന മന്ത്രി യായി ഇമ്രാൻ ഖാനെ പാർലമെന്റ് അംഗ ങ്ങൾ തെര ഞ്ഞെടു ക്കുക യായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് വിപ്ലവം : ലോകം കീ‍ഴടക്കി ഫ്രഞ്ച് പട
വൈദികരുടെ ലൈംഗിക അതിക്രമ ങ്ങളില്‍ നടപടി ഇല്ലാത്തത് നാണക്കേട് : മാര്‍പ്പാപ്പ »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine