വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് : ഹര്‍നാസ് സന്ഥു കിരീടം ചൂടി

December 13th, 2021

harnaaz-sandhu-miss-universe-2021-ePathram
2021ലെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക്. ഇസ്രയേലിലെ ഏയ്‌ലറ്റിൽ നടന്ന എഴുപതാമത് മിസ്സ് യൂണി വേഴ്സ് മത്സരത്തില്‍ വിജയ കിരീടം ചൂടിയത് ഇന്ത്യക്കാരിയായ ഹര്‍നാസ് സന്ഥു. ഇരുപത്തി ഒന്നു കാരിയായ ഹർനാസ് പഞ്ചാബിലെ ചണ്ഡീ ഗഡ് സ്വദേശി യാണ്. പരാഗ്വേ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളി ലെ സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് വിജയ കിരീടം ചൂടിയത്.

വിശ്വ സുന്ദരിപ്പട്ടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരി യാണ് ഇവർ. 21 വർഷ ങ്ങൾക്ക് ശേഷമാണ് വിശ്വ സുന്ദരി കിരീടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്.

1994 ൽ സുസ്മിത സെന്‍, 2000 ത്തിൽ ലാറാ ദത്ത എന്നിവര്‍ ആയിരുന്നു വിശ്വ സുന്ദരിപ്പട്ടം ഇന്ത്യ യിലേക്ക് എത്തിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യ യിലേക്ക് യാത്ര ചെയ്യാന്‍ ഇസ്രായേല്‍ പൗരന്‍ മാര്‍ക്ക് അനുമതി

January 27th, 2020

israel-approves-travel-to-saudi-arabia-under-limited-circumstances-ePathram
ജെറുസലേം : ഇസ്രായേല്‍ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കുവാന്‍ ചില വ്യവസ്ഥ കളോടെ അനുമതി നല്‍കി. ഹജ്ജ് – ഉംറ കര്‍മ്മം നിര്‍വ്വഹിക്കു വാനും ബിസിനസ്സ് ആവശ്യ ങ്ങള്‍ ക്കായും സൗദി യില്‍ സന്ദര്‍ശനം നടത്താം. ഒമ്പത് ദിവസം വരെ മാത്രമെ സൗദിയില്‍ തങ്ങാന്‍ അനുവാദം നല്‍കുന്നുള്ളൂ എന്ന് ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സൗദി അധികൃതരുടെ ക്ഷണവും അനുമതിയും യാത്രികര്‍ക്ക് ആവശ്യമാണ്.ഇസ്രാ യേലിലെ ഫലസ്തീന്‍ വിഭാഗത്തിലെ ഇസ്ലാംമത വിശ്വാസികള്‍ തീര്‍ത്ഥാടന ത്തിനായി മുന്‍പ് സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇതു പ്രത്യേക അനുമതി ലഭിച്ചവര്‍ക്കും വിദേശ പാസ്സ് പോര്‍ട്ട് ഉള്ളവര്‍ക്കും മാത്രമായിരുന്നു.

 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഇന്ത്യ ഭീകരവാദത്തിന്റെ ഇര : ട്രംപ്

May 23rd, 2017

Trump_epathram

റിയാദ് : ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിയാദില്‍ അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദ സംഘടനകള്‍ രാജ്യത്ത് നിലയുറപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആഫ്രിക്ക, സൗത്ത് അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളും ഭീകരവാദത്തിനിരകളാണ്. ഭീകരവാദത്തിനെതിരെ ഏഷ്യന്‍ രാജ്യങ്ങളുടെ കൂടെ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

മധ്യേഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ശത്രുവിനെ ഇല്ലാതാക്കാന്‍ അമേരിക്ക വരുന്നതും കാത്തിരിക്കരുതെന്നും ട്രംപ് പറഞ്ഞു. റാഡിക്കല്‍ ഇസ്ലാമിക്ക് തീവ്രവാദം എന്ന പതിവ് പ്രയോഗം ഇത്തവണ അദ്ദേഹം പ്രസംഗത്തില്‍ നിന്നും ഒഴിവാക്കിയത് ശ്രദ്ധിക്കപ്പെട്ടു.

- അവ്നി

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്രയേൽ വീണ്ടും ആക്രമിക്കുന്നു

July 28th, 2014

israel-airstrike-epathram

ഗാസ: പന്ത്രണ്ട് മണിക്കൂർ നീണ്ടു നിന്ന വെടി നിർത്തൽ അവസാനിച്ചതോടെ ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം പുനരാരംബിച്ചു. തങ്ങളുടെ നേരെ ഒരു റോക്കറ്റ് വന്നതിനെ തുടർന്നാണ് ഇസ്രയേൽ പോർ വിമാനങ്ങൾ ഗാസയിൽ മൂന്നിടത്ത് വ്യോമാക്രമണം നടത്തിയത് എന്നാണ് സൂചന. ഇന്ന് രാവിലെയാണ് ഇസ്രയേലിന്റെ തെക്കൻ ഭാഗത്ത് ഒരു റോക്കറ്റ് വന്നു പതിച്ചത്. റോക്കറ്റ് ആക്രമണത്തിൽ ആളപായം ഉണ്ടായില്ല. ഇതിനെ തുടർന്ന് ഇസ്രയേൽ വ്യോമാക്രമണത്തിൽ മദ്ധ്യ ഗാസയിലെ ഒരു റോക്കറ്റ് നിർമ്മാണ ശാല നശിപ്പിക്കുകയും രണ്ട് റോക്കറ്റ് വിക്ഷേപിണികൾ തകർക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാസയിൽ വെടിനിർത്തൽ

July 26th, 2014

gaza-ceasefire-epathram

ഗാസ: ഐക്യ രാഷ്ട്ര സഭയുടെ അഭ്യർത്ഥന മാനിച്ച് പന്ത്രണ്ട് മണിക്കൂർ നേരത്തേക്ക് വെടി നിർത്തൽ നടപ്പിലാക്കാം എന്ന് ഗാസാ മുനമ്പിൽ ഇസ്രയേൽ പലസ്തീൻ സായുധ സംഘങ്ങൾ സമ്മതിച്ചു. ഒരു ദീർഘ കാല വെടി നിർത്തലിനുള്ള ശ്രമങ്ങൾ തുടർന്നു വരുന്നുണ്ട്. ശനിയാഴ്ച്ച രാവിലെ പ്രാദേശിക സമയം 8 മണി മുതൽ തങ്ങൾ വെടി നിർത്തും എന്ന് ഇസ്രയേൽ അറിയിച്ചു കഴിഞ്ഞു. എന്നാൽ ഭീകരർ ഉപയോഗിച്ചു വരുന്ന തുരങ്കങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരും. ഇസ്ലാമിക സംഘമായ ഹമാസിന്റെ വക്താവും തങ്ങൾ വെടി നിർത്തൽ മാനിക്കും എന്ന് അറിയിച്ചിട്ടുണ്ട്. പത്തൊൻപത് ദിവസമായി തുടർന്നു വരുന്ന യുദ്ധം നിർത്താനുള്ള ശ്രമങ്ങൾ വിവിധ തലങ്ങളിലായി തുടർന്നു വരുന്നതിനിടയിലാണ് ഈ തീരുമാനം.

സാധാരണ ജനങ്ങൾ അടക്കം 865 പേർ തങ്ങളുടെ ഭാഗത്ത് കൊല്ലപ്പെട്ടു എന്നാണ് പലസ്തീൻ പറയുന്നത്. 35ഓളം ഇസ്രയേൽ ഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിലെ ആകെ മരണ സംഖ്യ അറിവായിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാസയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; മരണം നൂറ്റമ്പത് കവിഞ്ഞു

July 13th, 2014

israel-air-strike-gaza-epathram

ഗാസ: വെടി നിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഗാസയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസവും തുടരുന്നു. ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച മാത്രം മുപ്പതിലധികം പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കാന്‍ വേണ്ട സൌകര്യം പ്രദേശത്തെ ആശുപത്രികളില്‍ ഇല്ല. കൊല്ലപ്പെടുന്നവരില്‍ അധികവും സാധാരണക്കാരാണ്.

വെടി നിര്‍ത്തലിനുള്ള രക്ഷാ സമിതിയുടെ ആഹ്വാനത്തെ ഇരുപക്ഷവും തള്ളിയത് കനത്ത ആള്‍‌ നാശത്തിലേക്കാണ് കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്. ഇതിനിടയില്‍ അതിര്‍ത്തിയില്‍ കര യുദ്ധത്തിനായി ഇസ്രയേല്‍ സൈനിക വിന്യാസം ആരംഭിച്ചു. നിരവധി ടാങ്കുകള്‍ ഈ പ്രദേശത്ത് എത്തിക്കൊണ്ടിരിക്കുന്നു. നൂറു കണക്കിനു മിസൈലുകളും റോക്കറ്റുകളുമാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. ടെല്‍‌ അവീവിനു നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. ജറുസലേമിനു നേരെ അവര്‍ തൊടുത്ത റോക്കറ്റ് ലക്ഷ്യം കണ്ടില്ല. ടെല്‍‌ അവീവിനു നേരെ നടത്തിയ വ്യോമാക്രമണത്തെ ഇസ്രായേല്‍ റോക്കറ്റ് വേധ മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ത്തു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സിറിയയെ ആക്രമിക്കാൻ സമ്മർദ്ദം മുറുകുന്നു

September 2nd, 2013

syria-epathram

വാഷിംഗ്ടൺ : സിറിയയെ ആക്രമിക്കുന്നതിൽ അമാന്തിച്ചു നിൽക്കുന്ന അമേരിക്കൻ സർക്കാരിനു മേൽ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സുഹൃദ് രാഷ്ട്രങ്ങളായ ഇസ്രയേലും സൌദി അറേബ്യയും സമ്മർദ്ദം ചെലുത്തുന്നു. പരസ്പരം ശത്രുക്കൾ ആണെങ്കിലും ഈ കാര്യത്തിൽ സൌദി അറേബ്യയും ഇസ്രയേലും ഒറ്റക്കെട്ടാണ് എന്നത് ശ്രദ്ധേയമാണ്. സിറിയൻ പ്രസിഡണ്ട് ബഷർ അൽ അസ്സദ് ആണ് പ്രത്യക്ഷത്തിൽ ഇരു രാഷ്ട്രങ്ങളുടേയും ശത്രു എങ്കിലും ഇവരുടെ യഥാർത്ഥ ലക്ഷ്യം ഇറാൻ തന്നെയാണ്. രാസായുധ പ്രയോഗവും നിരപരാധികളെ കൊന്നൊടുക്കുക എന്ന ആരോപണങ്ങളും നിലനിൽക്കെ ആക്രമണത്തിന് മടിച്ചു നിൽക്കുന്ന അമേരിക്കയുടെ തണുത്ത നിലപാട് ഇറാന് പ്രചോദനമാകും എന്നാണ് ഇസ്രയേലിന്റെ ആശങ്ക. അമേരിക്കയെ പേടിയില്ലാതാകുന്നതോടെ ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ട് പോവാൻ സാദ്ധ്യതയുണ്ട് എന്നതാണ് ഇസ്രയേലിന്റെ കണക്ക്കൂട്ടൽ. ഇങ്ങനെ വന്നാൽ ഇറാനെ ഇസ്രയേൽ അമേരിക്കയുടെ സഹായമില്ലാതെ തന്നെ ഒറ്റയ്ക്ക് ആക്രമിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗാസയിൽ യുദ്ധം വ്യാപിക്കുന്നു

November 19th, 2012

israel-air-strike-gaza-epathram

ഗാസ : ഗാസയിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി തൊടുത്തു വിട്ട 500ൽ പരം മിസൈലുകൾക്കുള്ള പ്രതികാര നടപടികൾ ഇസ്രയേൽ ആരംഭിച്ചു. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാല് കുട്ടികൾ അടക്കം പതിനൊന്ന് പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ അധീനതയിലുള്ള ഗാസയിലേക്ക് തങ്ങൾ കരയുദ്ധം ആരംഭിക്കും എന്നതിന്റെ സൂചനകൾ ഇസ്രയേൽ നൽകുന്നുണ്ട്. തങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഇസ്രയേലിന് അവകാശമുണ്ടെങ്കിലും ഗാസയിലേക്ക് സൈന്യം ആക്രമണം നടത്താതിരിക്കുന്നതാണ് നല്ലത് എന്നാണ് അമേരിക്കൻ പ്രസിഡണ്ട് ബറാൿ ഒബാമ ഇത് സംബന്ധിച്ച് അഭിപ്രായം പറഞ്ഞത്. ഗാസ പോലെ ജന സാന്ദ്രത ഏറെയുൾല പ്രദേശത്ത് കരയുദ്ധം നടത്തിയാൽ അത് വൻ തോതിൽ സാധാരണ ജനങ്ങൾ കൊല്ലപ്പെടാൻ ഇടയാക്കുകയും അന്താരാഷ്ട്ര തലത്തിൽ വൻ തിരിച്ചടിക്ക് കാരണമാകുകയും ചെയ്യും എന്നാണ് ഒബാമ ഇസ്രയേലിന് നൽകിയ ഉപദേശം.

കഴിഞ്ഞ 5 ദിവസമായി ഹമാസ് 500 ലേറെ മിസൈലുകൾ ഇസ്രയേൽ നഗരങ്ങളിലേക്ക് ഉതിർത്തതിനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ തങ്ങൾ പരമാവധി സംയമനം പാലിക്കുകയും സാധാരണക്കാരെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു വരികയാണ് എന്നും ഇസ്രയേൽ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കൻ താവളങ്ങൾ ആക്രമിക്കും : ഇറാൻ

September 24th, 2012

iran-missile-test-epathram

ടെഹ്റാൻ : ഇസ്രയേൽ തങ്ങളെ ആക്രമിക്കുന്ന പക്ഷം ഇറാൻ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ മേൽ ആക്രമണം അഴിച്ചു വിടും എന്ന് ഇറാനിലെ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു ആക്രമണം ഇറാൻ തുടങ്ങി വെച്ചാൽ മദ്ധ്യ പൂർവ്വേഷ്യയിലെ മറ്റു രാജ്യങ്ങൾക്ക് കൂടി യുദ്ധത്തിൽ പങ്കു ചേരേണ്ടി വരും. ഇതാണ് ഇറാന്റെ തന്ത്രം. അണു ബോംബ് നിർമ്മിക്കപ്പെടുന്നു എന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കും എന്ന ഇസ്രയേലിന്റെ ഭീഷണിക്കുള്ള മറുപടി ആയാണ് ഇറാന്റെ ഈ നീക്കം. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കാണ് എന്ന് ഇറാൻ വ്യക്തമാക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നാം ഉച്ചകോടി ഇറാനില്‍, വിമര്‍ശനവുമായി ഇസ്രയേല്‍

August 25th, 2012

nam-summit-2012-logo-epathram

യെരൂശലേം : ഇറാനെതിരെ ശക്തമായ വിമര്‍ശനവുമായി ഇസ്രയേല്‍ രംഗത്ത്. ലോക നേതാക്കള്‍ പങ്കെടുക്കുന്ന ചേരിചേരാ (നാം) ഉച്ചകോടി അടുത്ത ആഴ്ച തെഹ്റാനില്‍ ചേരാനിരിക്കെയാണ് ഇറാന്റെ പ്രചാരണ കെണിയില്‍ വീഴരുതെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കിയത്. ഇറാന്റെ താല്പര്യങ്ങളും നിലപാടുകളും സാധൂകരിക്കാന്‍ ഈ ഉച്ചകോടിയില്‍ ഇറാൻ ഭരണകൂടം ഇടപെടുമെന്ന് ഇസ്രായേല്‍ വിദേശ കാര്യ മന്ത്രി യിഗാല്‍ പാല്‍മര്‍ പറഞ്ഞു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വരുന്ന യു. എൻ. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ഉച്ചകോടിയില്‍ പങ്കെടുക്കരുത് എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. പങ്കെടുത്താല്‍ അത് വലിയ അബദ്ധമാകുമെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ, ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി തുടങ്ങി പ്രമുഖരായ പല ലോക നേതാക്കളും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « അമേരിക്കയുടെ ആവിഷ്കാര സ്വാതന്ത്രൃം കാപട്യം: ജൂലിയന്‍ അസാന്ജ്
Next Page » നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine