ടെഹ്റാൻ : ഇസ്രയേൽ തങ്ങളെ ആക്രമിക്കുന്ന പക്ഷം ഇറാൻ മദ്ധ്യ പൂർവ്വേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ മേൽ ആക്രമണം അഴിച്ചു വിടും എന്ന് ഇറാനിലെ ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നല്കി. ഇത്തരമൊരു ആക്രമണം ഇറാൻ തുടങ്ങി വെച്ചാൽ മദ്ധ്യ പൂർവ്വേഷ്യയിലെ മറ്റു രാജ്യങ്ങൾക്ക് കൂടി യുദ്ധത്തിൽ പങ്കു ചേരേണ്ടി വരും. ഇതാണ് ഇറാന്റെ തന്ത്രം. അണു ബോംബ് നിർമ്മിക്കപ്പെടുന്നു എന്ന് പാശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്ന ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കും എന്ന ഇസ്രയേലിന്റെ ഭീഷണിക്കുള്ള മറുപടി ആയാണ് ഇറാന്റെ ഈ നീക്കം. തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കാണ് എന്ന് ഇറാൻ വ്യക്തമാക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആണവം, ഇറാന്‍, ഇസ്രായേല്‍, യുദ്ധം