ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം അതിരൂക്ഷമായതിനെ തുടർന്നാണ് ഷെയ്ഖ് ഹസീന രാജിവെച്ചു നാട് വിട്ടത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് അവർ നാലാം തവണയും പ്രധാന മന്ത്രിയായി അധികാരത്തിൽ എത്തുന്നത്.
തലസ്ഥാനമായ ധാക്കയില്‍ നിന്ന് സൈനിക ഹെലി കോപ്ടറി ലാണ് പോയത് എന്നാണു റിപ്പോർട്ടുകൾ. സഹോദരിയുടെ കൂടെ രാജ്യം വിട്ട ഷെയ്ഖ് ഹസീന ഇന്ത്യ യില്‍ അഭയം തേടി.
രാജ്യത്ത് നടപ്പാക്കിയ ജോലി സംവരണ വ്യവസ്ഥയെ എതിർത്തു കൊണ്ട് മാസത്തിൽ ഏറെയായി നടക്കുന്ന പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളും പോലീസുകാരും സാധാരണക്കാരും ഉള്‍പ്പെടെ നൂറു കണക്കിന് പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തിങ്കളാഴ്ച രാവിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കലാപകാരികള്‍ ഇരച്ചു കയറി കൊള്ളയടിച്ചു. ആഭ്യന്തര മന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജി യുടെയും വീടുകൾക്ക് തീ വെച്ചു.
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വീടിനും പ്രക്ഷോഭ കാരികൾ തീയിട്ടു. ബംഗ്ലാദേശ് രൂപം കൊണ്ട ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും രൂക്ഷമായ ആഭ്യന്തര കലാപങ്ങളിൽ ഒന്നാണ് ഇത് എന്ന് കണക്കാക്കുന്നു.
ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തന്നെ ഉണ്ട് എന്ന് പാര്‍ലമെന്‍റില്‍ ചേർന്ന സര്‍വ്വ കക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു.