ബമാകോ : മാലിയില്‍ ഫ്രഞ്ച് സേന നടത്തിയ വ്യോമ ആക്രമണത്തില്‍ അല്‍ ഖ്വയ്ദ ബന്ധമുള്ള 50 ഭീകരരെ വധിച്ചു എന്ന് ഫ്രാന്‍സ്. ലോകത്ത് ഭീകര പ്രവര്‍ ത്തനം അടിച്ച മര്‍ത്തുവാനുളള തീവ്ര ശ്രമത്തിന്റെ ഭാഗമായിട്ടാണ് പടിഞ്ഞാറൻ ആഫ്രിക്ക യിലെ ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തികളില്‍ വ്യോമാക്രമണം നടത്തിയത് എന്നു ഫ്രഞ്ച് പ്രതി രോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി അറിയിച്ചു.
ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് വ്യോമാക്രമണം നടത്തിയത്. നാലു തീവ്ര വാദി കളേയും പിടികൂടി. അവരിൽ നിന്നും ആയുധ ങ്ങളും മറ്റ് ഉപകരണ ങ്ങളും പിടിച്ചെടുത്തു. അതിര്‍ത്തി മേഖലയില്‍ ഭീകരര്‍ ആക്രമണത്തിനു സജ്ജരാകുന്നു എന്നു നിരീക്ഷണത്തില്‍ വ്യക്തമായി. തുടര്‍ന്നാണ് ആക്രമണം നടത്തിയത് എന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
ഫ്രാന്‍സില്‍ ഭീകര ആക്രമണങ്ങളില്‍ നിരവധി പേര്‍ മരിച്ചതിനു തൊട്ടു പിന്നാലെ യാണു മാലി യില്‍ ഫ്രഞ്ച് സേന തീവ്രവാദി കേന്ദ്രങ്ങളില്‍ വ്യോമ ആക്രമണം നടത്തിയത്.
* Florence Parly : Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഫ്രിക്ക, ക്രമസമാധാനം, തീവ്രവാദം, ഫ്രാന്‍സ്, യുദ്ധം